AsiaLatest NewsNewsInternational

അഫ്ഗാനിസ്ഥാനിൽ കുട്ടികൾക്ക് നേരെ ഭീകരാക്രമണം: 4 മരണം; പിന്നിൽ ഐ എസ് എന്ന് സൂചന

കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഭീകരാക്രമണം. ബോംബ് സ്‌ഫോടനത്തിൽ നാല് കുട്ടികൾക്ക് ദാരുണാന്ത്യം. ഒരു കുട്ടിയ്‌ക്ക് മാരകമായി പരിക്കേറ്റു.

Also Read:ദക്ഷിണാഫ്രിക്കൻ കൊവിഡ് ഭീഷണി: 6 ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി ബഹറിൻ

തക്ക്ഹാർ പ്രവിശ്യയിലെ തലുഖ്വാൻ മേഖലയിലായിരുന്നു ഭീകരാക്രമണം. ചപ്പുചവറുകൾ ശേഖരിച്ച് ഉപജീവനം നടത്തുന്ന കുട്ടികളാണ് ആക്രമണത്തിന് ഇരയായയത്. റോഡരികിൽ നിന്നും ചപ്പുചവറുകൾ ശേഖരിക്കുന്നതിനിടെ കുട്ടികളിൽ ഒരാൾ ഭീകരർ സ്ഥാപിച്ചിരുന്ന സ്‌ഫോടക വസ്തു കൈകൊണ്ട് എടുക്കുകയായിരുന്നു. സ്ഫോടക വസ്തു ഉടൻ പൊട്ടിത്തെറിച്ചു.

സ്‌ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ നാല് കുട്ടികളും സംഭവ സ്ഥലത്തു തന്നെ മരിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിന് പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാണെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button