Latest NewsNewsIndia

അച്ഛനായും ആങ്ങളയായും സ്ത്രീകളെ കാക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ

ചെന്നൈ: വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലിസ്ഥലങ്ങളിലും സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷയ്ക്ക് സർക്കാർ പരമപ്രധാന്യം നൽകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ.

Also Read : വിവാഹ യാത്രയ്ക്ക് നേരെ ലോറി പാഞ്ഞുകയറി അപകടം : വരന്റെ പിതാവ് ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ദാരുണ മരണം

നിലവിലുള്ള 16 കോടതികൾക്ക് പുറമെ പോക്‌സോ കേസുകൾ കേൾക്കാൻ സർക്കാർ നാല് കോടതികൾ സ്ഥാപിക്കുമെന്നും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ച് നൽകിയ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.

കുട്ടികൾക്കും സ്ത്രീ ജീവനക്കാർക്കുമെതിരായ ലൈംഗികാതിക്രമങ്ങളുടെ പരാതികളും സംഭവങ്ങളും മറച്ചുവെക്കരുതെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും അദ്ദേഹം നിർദേശം നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button