Jobs & VacanciesLatest NewsNewsEducationEducation & Career

പാരാലീഗല്‍ വൊളന്റിയര്‍ നിയമനം : ഡിസംബര്‍ 18 വരെ അപേക്ഷിക്കാം

വയനാട് : വയനാട് ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയില്‍ പാരാ ലീഗല്‍ വൊളന്റിയറെ നിയമിക്കുന്നു. പത്താം ക്ലാസ് പാസ്സായ സേവന സന്നദ്ധതയുള്ളവര്‍ക്ക് അപേക്ഷിക്കാം. നിലവില്‍ ജോലിയില്‍ ഉള്ളവരോ വിരമിച്ചവരോ ആയ അധ്യാപകര്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ച ജീവനക്കാര്‍ എം.എസ്.ഡബ്ല്യൂ വിദ്യാര്‍ഥികള്‍ അംഗണ്‍വാടി ജീവനക്കാര്‍, ഡോക്ടര്‍മാര്‍, നിയമ വിദ്യാര്‍ഥികള്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്‍ബലമില്ലാതെ സേവനരംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളിലെ അംഗങ്ങള്‍, സ്വാശ്രയ സംഘങ്ങളിലെ അംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ക്ക് മുന്‍ഗണന.

Read Also  :  കേരളത്തിലേയ്ക്ക് കഞ്ചാവ് ഒഴുകുന്നു : കാറില്‍ കടത്തുകയായിരുന്ന 60 കിലോ കഞ്ചാവ് പിടികൂടി

കല്‍പ്പറ്റ ജില്ലാ കോടതി സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി ഓഫീസില്‍ നിന്നും അപേക്ഷ ഫോറം ഡിസംബര്‍ 1 മുതല്‍ ലഭിക്കും. അപേക്ഷകള്‍ സെക്രട്ടറി ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി, കോടതി സമുച്ചയം , കല്‍പ്പറ്റ നോര്‍ത്ത് പോസ്റ്റ് എന്ന എന്ന വിലാസത്തില്‍ ഡിസംബര്‍ 18 വരെ സ്വീകരിക്കും. ഫോണ്‍ 04396 207800.

shortlink

Related Articles

Post Your Comments

Related Articles


Back to top button