ശ്രീനഗര്‍ : ഭീകരന്‍മാര്‍ ഇന്ത്യയിലേയ്ക്ക് നുഴഞ്ഞു കയറുന്നില്ലെന്ന പാകിസ്ഥാന്റെ വാദം പൊള്ളയാണെന്ന് തെളിഞ്ഞു. ജമ്മു കശ്മീരില്‍ സുരക്ഷാ സേന വധിച്ച ഭീകരന്‍ പാക് സൈന്യത്തിലെ മുന്‍ ഹവീല്‍ദാറാണെന്ന് സുരക്ഷാസേന കണ്ടെത്തി. നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ സുരക്ഷാ സേന വധിച്ചത് മുന്‍ പാക് സൈനികന്‍ ഹാജി ആരിഫ് മുഹമ്മദിനെയാണെന്ന് സ്ഥിരീകരിച്ചു. പാക് പട്ടാളത്തില്‍ നിന്നും വിരമിച്ച ഇയാള്‍ പിന്നീട് ലഷ്‌കര്‍ ഇ ത്വയ്ബയില്‍ ചേര്‍ന്ന് ഭീകര സംഘടനയുടെ കമാന്‍ഡര്‍ ആകുകയായിരുന്നു.
Read Also : അച്ഛനായും ആങ്ങളയായും സ്ത്രീകളെ കാക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ
മൃതദേഹം പരിശോധിച്ചപ്പോള്‍ ലഭിച്ച രേഖകളില്‍ നിന്നാണ് പേരും മറ്റ് വിവരങ്ങളും കണ്ടെത്തിയത്. ഇയാളുടെ പക്കല്‍ നിന്നും ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. സൈന്യത്തില്‍ ഉണ്ടായിരുന്നപ്പോള്‍ ഇയാളുടെ പക്കല്‍ ഉണ്ടായിരുന്ന ആയുധങ്ങളാണ് ഇതെന്നാണ് സൂചന. ആയുധങ്ങള്‍ വിശദപരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.
പട്ടാളത്തില്‍ സേവനം അനുഷ്ഠിക്കുമ്പോഴും ഹാജി ആരിഫ് മുഹമ്മദ് ഇന്ത്യയെ ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് സുരക്ഷാ സേന വ്യക്തമാക്കുന്നത്. 2018 ല്‍ നൗഷേര സെക്ടര്‍ വഴി ആരിഫും ഇയാളുടെ നേതൃത്വത്തിലുള്ള എസ്എസ്ജി സംഘവും നുഴഞ്ഞുകയറാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിച്ചതോടെ പിന്‍വാങ്ങുകയായിരുന്നു.
പട്ടാളത്തില്‍ സേവനം അനുഷ്ഠിക്കുമ്പോഴും ഭീകരരുമായി ബന്ധം തുടര്‍ന്നിരുന്ന ഇയാള്‍ വിരമിച്ച ശേഷമായിരുന്നു സംഘടനയില്‍ ചേര്‍ന്നത്. വിരമിച്ച ശേഷം ഇയാള്‍ ഭീകരര്‍ക്ക് താമസിക്കാനായി സ്വന്തം വീടും സ്ഥലവും ഇനല്‍കി. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഭീകരാക്രമണങ്ങള്‍ നടത്താന്‍ ഇയാള്‍ ഐഎസ്ഐയില്‍ നിന്നും കോടികള്‍ കൈപ്പറ്റിയിട്ടുണ്ടെന്ന് സുരക്ഷാസേന കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം.
Post Your Comments