COVID 19Latest NewsNewsEuropeInternational

ലോകത്ത് ആശങ്ക പടർത്തി പുതിയ കൊവിഡ് വകഭേദം: ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ നിർത്തലാക്കി ഫ്രാൻസ്

പാരീസ്: ലോകരാജ്യങ്ങളിൽ ആശങ്ക പടർത്തി പുതിയ കൊവിഡ് വകഭേദം വ്യാപിക്കുന്നു. ദക്ഷിണ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് ഫ്രാൻസ് വിലക്ക് ഏർപ്പെടുത്തി. നേരത്തെ യുകെയും യൂറോപ്യൻ യൂണിയനും വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു.

Also Read:വിയറ്റ്നാമിൽ മരണം വിതച്ച് ചൈനീസ് വാക്സിൻ: വാക്സിൻ സ്വീകരിച്ച 3 പേർക്ക് ദാരുണാന്ത്യം

പുതിയ വൈറസ് വകഭേദം അപകടകാരിയാണെന്ന റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ രോഗബാധിത പ്രദേശങ്ങളിൽ നിന്ന് എത്തിയവർ പരിശോധനക്ക് വിധേയരാകണമെന്നും കർശന നിയന്ത്രണങ്ങൾ പാലിക്കണമെന്നും ഫ്രഞ്ച് ആരോഗ്യ മന്ത്രി ഒലിവർ വെരാൻ പറഞ്ഞു.

പുതിയ വൈറസ് വകഭേദം വ്യാപിക്കുന്ന സാഹചര്യത്തിൽ മറ്റ് യൂറോപ്യൻ നേതാക്കളുമായി ആലോചിച്ച് കൂട്ടായ തീരുമാനമെടുക്കുമെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി ജീൻ കാസ്റ്റെക്സ് പറഞ്ഞു.

ആഫ്രിക്കയിൽ വ്യാപിക്കുന്ന പുതിയ കൊവിഡ് വകഭേദത്തെ ബി1.1.529 എന്നാണ് വിശേഷിപ്പിക്കുന്നത്. വാക്സിനുകൾ, ചികിത്സ, വ്യാപന ശേഷി എന്നിവയുടെ കാര്യത്തിൽ നിലവിലുള്ള നിർവചനങ്ങളെ അട്ടിമറിക്കാൻ ശേഷിയുള്ള വൈറസ് വകഭേദമാകാം ഇതെന്ന് ബ്രിട്ടീഷ് ആരോഗ്യ സുരക്ഷാ ഏജൻസി മുന്നറിയിപ്പ് നൽകുന്നു. ഇതിനെക്കുറിച്ച് കൂടുതൽ പഠനങ്ങൾ തുടരുകയാണെന്നും ജാഗ്രത അനിവാര്യമാണെന്നും ആരോഗ്യ സുരക്ഷാ ഏജൻസി വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button