ചവറ: യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ മൂന്നുപേർ പിടിയിൽ. ഒളിവിലായിരുന്ന തേവലക്കര മുള്ളിക്കാല തണ്ടളത്ത് തറയിൽ അഥിലേഷ് ഗോപൻ (23), തേവലക്കര പാലയ്ക്കൽ പെരുവിള കിഴക്കതിൽ പ്രിജിത്ത് (32), പന്മന പോരൂക്കര കടവിൽ പുത്തൻ വീട്ടിൽ നിഷാദ് (32) എന്നിവരാണ് പൊലീസ് പിടിയിലായത്.
തിങ്കളാഴ്ച രാത്രി തേവലക്കര ചേനങ്കരമുക്കിന് കിഴക്ക് റോഡിൽ വെച്ചാണ് സംഭവം. ബൈക്കിൽ വന്ന അരിനല്ലൂർ സ്വദേശികളായ ജോയി, സനൂപ് എന്നീ യുവാക്കളെ തടഞ്ഞ് നിർത്തി ആക്രമിക്കുകയായിരുന്നു.
ഗൂർഖാ കത്തി ഉപയോഗിച്ച് ജോയിയെ തലക്ക് വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച സനൂപിന്റെ വലത് കൈ വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു. പ്രതികളും ജോയിയും തമ്മിൽ തേവലക്കര അരീക്കാവ് അമ്പലത്തിലെ ഉത്സവത്തോടനുബന്ധിച്ചുണ്ടായ വഴക്കാണ് ആക്രമണത്തിലേക്ക് നയിച്ചത്. ഇത് സംബന്ധിച്ച് കൊലപാതക ശ്രമത്തിന് കേസുകൾ നടന്നുവരുകയുമാണ്.
Read Also : ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര ഉപയോഗം : കമ്പനികള്‍ക്ക് ഹൈകോടതി നോട്ടീസ്
കരുനാഗപ്പള്ളി എ.സി.പി ഷൈനു തോമസിന്റെ നേതൃത്വത്തിൽ തെക്കുംഭാഗം ഇൻസ്പെക്ടർ ദിനേഷ് കുമാർ, എസ്.ഐ സുജാതൻപിള്ള, ചവറ എസ്.ഐ സുകേശ്, കരുനാഗപ്പള്ളി എ.എസ്.ഐ ഷാജിമോൻ, എ.എസ്.ഐ മാരായ ക്രിസ്റ്റി, ഹരികൃഷ്ണൻ, ജയചന്ദ്രൻപിള്ള, സി.പി.ഒ മാരായ സെബിൻ, രതീഷ്, രിപു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ശേഷം ഇവരെ റിമാൻഡ് ചെയ്തു.
Post Your Comments