കൊച്ചി: ശബരിമലയില്‍ അപ്പം, അരവണ നിര്‍മാണത്തിന് ഹലാല്‍ സര്‍ട്ടിഫിക്കറ്റുള്ള ശര്‍ക്കര ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെടുന്ന ഹർജിയില്‍ കമ്പനികള്‍ക്ക് ഹൈകോടതി നോട്ടീസ്. 2019-20-ല്‍ അപ്പം, അരവണ നിര്‍മാണത്തിന് ശര്‍ക്കര ലഭ്യമാക്കിയ കരാറുകാരനായ മഹാരാഷ്ട്രയിലെ വര്ധാന് അഗ്രോ പ്രോസസിങ് ലിമിറ്റഡിനും ബാക്കിയായ ശര്‍ക്കര ലേലത്തില്‍ വാങ്ങിയ തൃശൂരിലെ സതേണ്‍ അഗ്രോടെക്കിനും ആണ് ഹൈകോടതി നോട്ടീസ് നൽകിയത്.
ശബരിമല കര്‍മസമിതി ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്. കുമാര്‍ നല്കിയ ഹർജിയില്‍ രണ്ട് കമ്പനികളെയും കക്ഷി ചേര്‍ക്കാന്‍ ഡിവിഷന് ബെഞ്ച് കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. ഡിസംബര്‍ മൂന്നിനാണ് ഹർജി വീണ്ടും പരിഗണിക്കുന്നത്.
Read Also : മയക്കുമരുന്നുമായി യുവാക്കള്‍ എക്സൈസ് പിടിയിൽ
അതേസമയം ശബരിമല ഹലാൽ ശർക്കര വിവാദത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പിനോട് ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. ശബരിമലയിൽ ഹലാൽ ശർക്കര ഉപയോഗിച്ചുള്ള പ്രസാദ വിതരണം ഉള്ളതാണോയെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണർ വിശദീകരണം നൽകണമെന്നാണ് ആവശ്യപ്പെട്ടത്.
Post Your Comments