ചെന്നൈ: മതം മാറിയതു കൊണ്ട് വ്യക്തിയുടെ ജാതി മാറില്ലെന്ന് വിലയിരുത്തി മദ്രാസ് ഹൈകോടതി. ക്രിസ്ത്യന്‍ ആദിദ്രാവിഡര്‍ സമുദായാംഗമായ ഭര്‍ത്താവും ഹിന്ദു അരുന്ധതിയാര്‍ വിഭാഗത്തില്‍പ്പെട്ട ഭാര്യക്കും മിശ്രവിവാഹ സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചുകൊണ്ടാണ് വ്യാഴാഴ്ച ജസ്റ്റിസ് എസ്.എം. സുബ്രഹ്മണ്യം സുപ്രധാന വിധി പ്രഖ്യാപനം നടത്തിയത്.
പട്ടികജാതി വിഭാഗമായ ആദിദ്രാവിഡ സമുദായത്തില്‍ ജനിച്ച് പിന്നീട് ക്രിസ്തുമതം സ്വീകരിച്ച എസ്. പോള്‍ രാജ് സമര്‍പ്പിച്ച അപ്പീല്‍ ഹരജി തള്ളിക്കൊണ്ടാണ് ഹൈകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. മതപരിവര്‍ത്തനത്തോടെ പോള്‍ രാജിന് പിന്നാക്ക സമുദായ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. 2009ല്‍ ഇദ്ദേഹം, പട്ടികജാതിയില്‍ തന്നെപെടുന്ന അരുന്ധതിയാര്‍ സമുദായത്തില്‍പ്പെട്ട ജി. അമുദയെ വിവാഹം കഴിച്ചു. തുടര്‍ന്നാണ് പോള്‍രാജ് മിശ്രവിവാഹ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചത്.
എന്നാല്‍, മതം മാറിയാല്‍ ജാതി മാറില്ലെന്നും ഒരേ ജാതിയില്‍പ്പെട്ടവര്‍ തമ്മിലെ വിവാഹത്തിന് മിശ്രവിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കാനാവില്ലെന്നും പറഞ്ഞ് മേട്ടൂര്‍ തഹസില്‍ദാര്‍ അപേക്ഷ തള്ളി. ഇതിനെതിരെയാണ് ഹൈകോടതിയെ സമീപിച്ചത്. എന്നാല്‍, പട്ടികജാതിയില്‍ (എസ്.സി)നിന്ന് പിന്നാക്ക സമുദായത്തിലേക്ക് (ബി.സി) മാറിയാല്‍ ജാതി മാറിയതായി കണക്കാക്കാന്‍ കഴിയില്ലെന്ന് ഹൈകോടതി വ്യക്തമാക്കി. ദമ്പതികളില്‍ ഒരാള്‍ പട്ടികജാതിയിലും മറ്റേയാള്‍ പട്ടികേതര സമുദായാംഗവുമാണെങ്കില് മാത്രമേ മിശ്രവിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതുള്ളൂവെന്നും കോടതി വിശദീകരിച്ചു.
Post Your Comments