KeralaLatest NewsNews

കുതിരാന്‍ തുരങ്കം,വാഹനങ്ങള്‍ തുരങ്കപാതയിലേക്ക് പ്രവേശിക്കും മുമ്പ് മതിയായ ഇന്ധനം ഉറപ്പുവരുത്തണം:നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

തൃശൂര്‍ : മണ്ണുത്തി-വാളയാര്‍ ദേശീയപാത 544 ല്‍ കുതിരാന്‍ രണ്ടാം തുരങ്ക നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഇരുവശത്തേക്കുമുള്ള വാഹന ഗതാഗതം ഒന്നാം തുരങ്കത്തിലൂടെ മാത്രമാക്കി. വാഹനങ്ങള്‍ ഒന്നാം തുരങ്കത്തിലൂടെ മാത്രമായി ക്രമീകരിക്കുന്നതിന്റെ ഭാഗമായി വഴുക്കുംപാറ മുതല്‍ റോഡിന് നടുവില്‍ തുരങ്കത്തിനകത്തും പുറത്തുമായി 3.2 കിലോമീറ്റര്‍ ദൂരം ബാരിക്കേഡുകള്‍ സ്ഥാപിച്ച് ഇരുഭാഗത്തേക്കും ഗതാഗതം പ്രായോഗികമാക്കി. ഈ ഭാഗത്ത് കൂടെ പോകുന്ന വാഹനങ്ങളുടെ വേഗ നിയന്ത്രണം കര്‍ശനമാക്കും. ഇതിനായി ആവശ്യമുള്ള സ്ഥലങ്ങളില്‍ ഹമ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന റോഡില്‍ രാത്രികാലങ്ങളില്‍ വെളിച്ചം ഉറപ്പുവരുത്തിയിട്ടുണ്ട്. കൂടാതെ ആവശ്യമുള്ള സ്ഥലങ്ങളില്‍ ഡിവൈഡറുകള്‍, ട്രാഫിക് സിഗ്‌നല്‍ ബോര്‍ഡുകള്‍ എന്നിവ സ്ഥാപിച്ചു. തുരങ്കത്തിന് ഇരുവശവും ആംബുലന്‍സ് സംവിധാനവും ക്രെയിന്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിര്‍മ്മാണം നടക്കുന്ന റോഡിലും, തുരങ്കത്തിനകത്തും ഒരു കാരണവശാലും വാഹനങ്ങള്‍ ഓവര്‍ടേക്കിങ്ങ് അനുവദിക്കുകയില്ല.

വാഹനങ്ങള്‍ തുരങ്കപാതയിലേക്ക് പ്രവേശിക്കും മുമ്പ് മതിയായ ഇന്ധനം ഉറപ്പുവരുത്തണം. കുതിരാന്‍ നിര്‍മ്മാണ സ്ഥലത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പൊലീസ് കണ്‍ട്രോള്‍ റൂം സജ്ജമാണ്. മുഴുവന്‍ സമയവും തുരങ്കത്തിനകത്തും റോഡുകളിലും പൊലീസ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയിലുണ്ടാകും. ഏതെങ്കിലും തരത്തില്‍ തുരങ്കത്തിനകത്ത് പ്രവേശിക്കുന്ന വാഹനങ്ങള്‍ക്ക് അപകടം മൂലമോ, യന്ത്രത്തകരാര്‍ മൂലമോ സഞ്ചരിക്കാന്‍ കഴിയാതെ വന്നാല്‍ ക്രെയിന്‍ ഉപയോഗിച്ച് നീക്കും.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button