ThiruvananthapuramPathanamthittaLatest NewsKeralaNattuvarthaNews

ശബരിമലയിൽ ചുമട്ടുതൊഴിലാളികൾക്കും യൂണിയനുകൾക്കും വിലക്ക് ഏർപ്പെടുത്തി ഹൈക്കോടതി

കൊച്ചി: ശബരിമല തീർത്ഥാടന സ്ഥലങ്ങളായ ശബരിമല, പമ്പ, നിലയ്‌ക്കൽ എന്നിവിടങ്ങളിൽ ചുമട്ടുതൊഴിലാളി യൂണിയനുകൾക്ക് ഹൈക്കോടതി പ്രവർത്തന വിലക്ക് ഏർപ്പെടുത്തി. തൊഴിലാളി യൂണിയനുകൾക്ക് കയറ്റിയിറക്ക് പ്രവർത്തികളിൽ അവകാശമില്ലെന്നും സാധനങ്ങൾ ദേവസ്വംബോർ‌ഡിനോ കരാറുകാർക്കോ ഇറക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

Also Read : മോഫിയയുടെ മരണം: പോലീസിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

സാധനങ്ങൾ കയ‌റ്റുന്നതും ഇറക്കുന്നതും തടയാൻ യൂണിയനുകൾക്ക് അവകാശമില്ലെന്നും ഇക്കാര്യങ്ങൾ പൊലീസ് മേധാവി ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി വ്യക്തമാക്കി.ശബരിമല സ്‌പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിലാണ് ഹൈക്കോടതി ഇങ്ങനെ ഉത്തരവിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button