ThrissurKeralaNattuvarthaLatest NewsNews

നാലര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു: പ്രതിക്ക് 43 വര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി

തൃശൂര്‍: നാലര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പ്രതിക്ക് 43 വര്‍ഷം തടവും 175000 രൂപ പിഴയും വിധിച്ച് കോടതി. പുന്നയൂര്‍ കുഴിങ്ങര കൈതവായില്‍ വീട്ടില്‍ ജിതിന്‍ (29) ആണ് പ്രതി. കുന്നംകുളം അതിവേഗ പോക്സോ കോടതി ജഡ്ജി എംപി ഷിബുവാണ് പ്രതി കുറ്റക്കാരാണെന്ന് കണ്ടത്തി വിധി പ്രഖ്യാപിച്ചത്. നിര്‍ദ്ധന കുടുംബാംഗമായ കുട്ടിയെ പ്രതി പലപ്രാവശ്യം വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗികചൂഷണം നടത്തി.

കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ വീട്ടിലേക്ക് വിളിച്ചു വരുത്തിയായിരുന്നു പ്രതി പീഡിപ്പിച്ചത്. 2016ല്‍ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വടക്കേക്കാട് പോലീസാണ് അന്വേഷണം നടത്തിയത്. മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നിലവില്‍ വിചാരണ നേരിടുന്നയാളാണ് പ്രതിയായ ജിതിൻ. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാൾ വടക്കേക്കാട് പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ പെട്ടയാളാണ്. കേസിൽ 13 സാക്ഷികളെ വിസ്തരിക്കുകയും രേഖകള്‍ ഹാജരാക്കുകയും തെളിവുകള്‍ നിരത്തുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button