CricketLatest NewsNewsIndiaSports

പാകിസ്ഥാനെതിരായ മൽസരം തുടങ്ങും മുൻപേ ഇന്ത്യ ഭയം കൊണ്ട് തോറ്റിരുന്നു: ഇൻസമാം

പഞ്ചാബ്: ഈ അടുത്ത് അവസാനിച്ച ടി 20 ലോകകപ്പിൽ പാകിസ്ഥാനെതിരായ മൽസരം തുടങ്ങും മുൻപേ ഇന്ത്യ ഭയം കൊണ്ട് തോറ്റിരുന്നുവെന്ന് മുൻ പാക് ക്രിക്കറ്റ് താരം ഇൻസമാം ഉൾ ഹഖ്. ടീം ഇന്ത്യ കടുത്ത സമ്മർദ്ദത്തിലായിരുന്നുവെന്നും അത് കോലിയുൾപ്പടെയുള്ളവരുടെ ശരീരഭാഷയിൽ പ്രകടവുമായിരുന്നുവെന്നും ഇൻസമാം പറഞ്ഞു. ലോകകപ്പിലെ ആദ്യ മൽസരം തന്നെ ഇന്ത്യ തോറ്റാണ് തുടങ്ങിയതെന്നും പാകിസ്ഥാനോടേറ്റ ആദ്യ തോൽവിയ്ക്ക് ശേഷം ടൂർണമെന്റിലൊരിക്കലും ആ ആഘാതത്തിൽ നിന്ന് കോലിയും സംഘവും മുക്തരായില്ലെന്നും ഇൻസമാം വ്യക്തമാക്കി.

ടോസ് സമയത്തെ ഇന്റർവ്യൂവിൽ പോലും പരാജിതന്റെ ശരീരഭാഷയായിരുന്നു കോലിയുടേതെന്നും ബാബർ അസം കടുത്ത ആത്മവിശ്വാസത്തിലായിരുന്നുവെന്നും ഇൻസമാം പറഞ്ഞു. കരുത്തരായ ടീമാണ് ഇന്ത്യയുടേത് എന്നതിൽ സംശയം ലേശമില്ലെന്നും കഴിഞ്ഞ രണ്ട് മൂന്ന് വർഷത്തെ പ്രകടനങ്ങൾ അതിന് ഉദാഹരണമാനിന്നും ഇൻസമാം കൂട്ടിച്ചേർത്തു. പക്ഷേ പാകിസ്ഥാനെതിരായ മൽസരം ഇന്ത്യയെ വല്ലാത്ത സമ്മർദത്തിലാക്കിയിരുന്നുവെന്നും പ്രതീക്ഷിച്ചത് പോലെ കളിക്കാൻ ഒരു ഘട്ടത്തിലും ടീമിനായില്ലെന്നും ഇൻസമാം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button