KozhikodeKeralaNattuvarthaLatest NewsNews

ജാമ്യത്തിലിറങ്ങി ഇരയെ ഭീഷണിപ്പെടുത്തി : പോക്‌സോ കേസിലെ പ്രതികള്‍ വീണ്ടും പൊലീസ് പിടിയിൽ

ബസ് ജീവനക്കാരായ കിഴക്കോത്ത് പന്നൂര്‍ സ്വദേശികളായ അനസ്, മുനവ്വര്‍, വാവാട് സ്വദേശിയായ ഖാദര്‍ എന്നിവരാണ് പിടിയിലായത്

കോഴിക്കോട്: ജാമ്യത്തിലിറങ്ങി ഇരയെ ഭീഷണിപ്പെടുത്തിയ കേസിൽ പോക്‌സോ കേസിലെ പ്രതികൽ വീണ്ടും അറസ്റ്റിൽ. കൊടുവള്ളി പൊലിസ് ആണ് പ്രതികളെ വീണ്ടും അറസ്റ്റ് ചെയ്തത്.

ബസ് ജീവനക്കാരായ കിഴക്കോത്ത് പന്നൂര്‍ സ്വദേശികളായ അനസ്, മുനവ്വര്‍, വാവാട് സ്വദേശിയായ ഖാദര്‍ എന്നിവരാണ് പിടിയിലായത്.

2020 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം. 17 കാരിയെ കൊടുവള്ളി ബസ്സ് സ്റ്റാന്‍ഡില്‍ നിന്നും ഓട്ടോയില്‍ നരിക്കുനി ഭാഗത്തേക്ക് കൊണ്ട് പോയി ആളൊഴിഞ്ഞ വീട്ടിലെത്തിച്ച്‌ പീഡിപ്പിക്കുകയും ഫോട്ടോ പകര്‍ത്തുകയും ചെയ്തു. തുടർന്ന് പുറത്ത് പറഞ്ഞാല്‍ ഫോട്ടോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.

Read Also : ഭാര്യ ആത്മഹത്യ ചെയ്തതിന് പിന്നാലെ ഭര്‍ത്താവും തൂങ്ങി മരിച്ചു

പെണ്‍കുട്ടി നൽകിയ പരാതിയില്‍ പൊലിസ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്യുകയും കോടതി റിമാന്റ് ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് ജാമ്യത്തില്‍ പുറത്തിറങ്ങിയ പ്രതികള്‍ വീണ്ടും ഭീഷണിപ്പെടുത്തുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുകയായിരുന്നു.

ഇതിനെതിരെ വീണ്ടും പെണ്‍കുട്ടി സെപ്തംബര്‍ 25ന് കൊടുവള്ളി പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍, നടപടിയില്ലാതെ വന്നതോടെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. തുടര്‍ന്നാണ് പൊലിസ് പ്രതികളെ വ്യാഴാഴ്ച്ച അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button