KeralaCinemaMollywoodLatest NewsNewsEntertainment

കാല്‍നൂറ്റാണ്ട് മുമ്പ് ബിച്ചുതിരുമല തന്റെ മരണം പ്രവചിച്ചിരുന്നു,കവി തന്നോട് പങ്കുവച്ചസ്വകാര്യം ഓര്‍ത്തെടുത്ത് ലാല്‍ജോസ്

ചരമ വാര്‍ത്ത കണ്ടപ്പോള്‍ വാര്‍ത്തയില്‍ രേഖപ്പെടുത്തിയിരിക്കുന്ന പ്രായത്തിലേക്ക് നോക്കി ഞാന്‍ ഞെട്ടി

കൊച്ചി: അന്തരിച്ച പ്രശസ്ത കവിയും ഗാനരചയിതാവുമായ ബിച്ചു തിരുമലയുമായുള്ള നല്ല മുഹൂര്‍ത്തങ്ങള്‍ ഓര്‍ത്തെടുത്ത് സംവിധായകന്‍ ലാല്‍ ജോസ്. ഇരുപത്തിഅഞ്ച് വര്‍ഷം മുമ്പ് ഒരു സിനിമ ചിത്രീകരണത്തിനിടെ നടന്ന ഒരു സ്വകാര്യ സംഭാഷണത്തിന്റെ ഓര്‍മ്മകളാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുന്നത്.

Read Also : മധുവിന്റെ കൊലപാതം: കേസിന്റെ വിചാരണ നീട്ടി, ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കാന്‍ പ്രതികള്‍ക്ക് കൂടുതല്‍ സമയം

ലാല്‍ ജോസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ, കാല്‍ നൂറ്റാണ്ട് മുമ്പ്, മഴയെത്തും മുന്‍പേയുടെ പാട്ട് ജോലികള്‍ക്കിടയിലെ ഒരു സായാഹ്ന വര്‍ത്തമാനത്തിടെ കവി എന്നോടൊരു സ്വകാര്യം പറഞ്ഞു. ആയുര്‍ ഭയം തീരെയില്ല, എഴുപത്തിയൊമ്പത് വയസ് പിന്നിട്ട ശേഷമായിരിക്കും വിയോഗം. ഇന്ന് അദ്ദേഹത്തിന്റെ ചരമ വാര്‍ത്ത കണ്ടപ്പോള്‍ വാര്‍ത്തയില്‍ രേഖപ്പെടുത്തിയിരിക്കുന്ന പ്രായത്തിലേക്ക് നോക്കി ഞാന്‍ ഞെട്ടി. നല്ല കവികള്‍ ഋഷിതുല്യമായ പ്രവചന ശേഷിയുള്ളവരെന്ന ആപ്തവാക്യം വീണ്ടും ഓര്‍ക്കുന്നു. സരസ്വതീ വരം തുളുമ്പിയ ആ അക്ഷരശ്രീക്ക് മുന്നില്‍ പ്രണമിക്കുന്നു. ആദരാഞ്ജലികള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button