![](/wp-content/uploads/2021/11/hareesh-2.jpg)
കൊച്ചി: പരസ്പരം പോരടിക്കുകയാണെന്ന് വരുത്തി തീർത്ത് കേരളം ഇരു വിഭാഗങ്ങൾക്കും പകുത്തെടുക്കാനുള്ള കളിസ്ഥലമായി എന്ന് സ്വപ്നം കണ്ടു നടക്കുന്നവരെ തുറന്നുകാട്ടിയ ഷംസീർ സിപിഎമ്മിലെ പ്രതീക്ഷയുള്ള നേതാവാണെന്ന് നടൻ ഹരീഷ് പേരടി.
ഷംസീർ തന്നെയാണ് ശരിയെന്നും ഷംസീർ തന്നെയാണ് യഥാർത്ഥ കമ്യുണിസ്റ്റ് എന്നും ഹരീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഹലാലും ഹറാമുമല്ല ഭക്ഷണം എന്നാൽ വിശപ്പ് ആണെന്ന ഡിവൈഎഫ് ഐയുടെ പൊതിചോറ് സംസ്കാരത്തിന്റെ നേതാവായ ഷംസീർ ആണ് ശരി എന്നും അല്ലാതെ പല നാട്ടിൽ പല മതം എന്നറിഞ്ഞ് മതഭക്ഷണം വിളമ്പുന്ന ഫുഡ് സ്ട്രീറ്റ് നേതാവല്ലെന്നും ഹരീഷ് പറയുന്നു.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
ഷംസീർ തന്നെയാണ് ശരി …ഷംസീർ തന്നെയാണ് യഥാർത്ഥ കമ്മ്യുണിസ്റ്റ്…ഹലാൽ എന്ന ബോർഡുകൾ തന്നെയാണ് എല്ലാ കുഴപ്പങ്ങൾക്കും കാരണം എന്നും അത് ഭൂരിപക്ഷ വർഗ്ഗീയതക്ക് ന്യൂനപക്ഷ വർഗ്ഗീയത മനപ്പൂർവ്വം നൽകുന്ന സമ്മാനമാണെന്നും പരസ്പരം പോരടിക്കുകയാണെന്ന് വരുത്തി തീർത്ത്..കേരളം ഇരു വിഭാഗങ്ങൾക്കും പകുത്തെടുക്കാനുള്ള കളിസ്ഥലമായി സ്വപ്നം കണ്ടു നടക്കുന്നവരെ തുറന്നുകാട്ടിയ ഷംസീർ CPIM ലെ പ്രതീക്ഷയുള്ള നേതാവാണ്…ഹലാലും ഹറാമുമല്ല ഭക്ഷണം=വിശപ്പ്..എന്ന Dyfi യുടെ പൊതിചോറ് സംസ്കാരത്തിന്റെ നേതാവ്..അല്ലാതെ പല നാട്ടിൽ പല മതം എന്നറിഞ്ഞ് മതഭക്ഷണം വിളമ്പുന്ന Food street നേതാവല്ല…ലാൽ സലാം സഖാവേ.
Post Your Comments