ചെന്നൈ: ലൈംഗികപീഡനത്തെ തുടര്‍ന്ന് പ്ലസ് ടു വിദ്യാര്‍ഥിനി ജീവനൊടുക്കി ദിവസങ്ങള്‍ക്കകം ആരോപണ വിധേയനായ അധ്യാപകൻ ആത്മഹത്യ ചെയ്തു. പെൺകുട്ടിയുടെ ഗണിത അധ്യാപകനായ ശരവണ (42)നാണ് ആത്മഹത്യ ചെയ്തത്. പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് കുറ്റപ്പെടുത്തലുകള്‍ സഹിക്കാന്‍ പറ്റാതെ വന്നതോടെയാണ് ആത്മഹത്യ ചെയ്യുന്നതെന്ന് കുറിപ്പ് എഴിതിവെച്ചതിന് ശേഷമാണ് അധ്യാപകൻ ആത്മഹത്യ ചെയ്തത്.
താന്‍ തെറ്റുകാരനല്ലെന്നും കുറ്റപ്പെടുത്തലുകള്‍ സഹിക്കാന്‍ കഴിയാതെ വന്നതോടെയാണ് ജീവനൊടുക്കിയതെന്നും അധ്യാപകന്റെ അത്മഹത്യാക്കുറിപ്പില്‍ പറയുന്നു. കഴിഞ്ഞയാഴ്ചയാണ് ലൈംഗികപീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കുന്ന അവസാനത്തെ പെണ്‍കുട്ടി താനായിരിക്കണമെന്ന കുറിപ്പെഴുതി പതിനേഴുകാരിയായ പെണ്‍കുട്ടി ജീവനൊടുക്കിയത്. തന്റെ മരണത്തിന് കാരണമായ ആളുടെ പേര് പറയാന്‍ തനിക്ക് ഭയമാണെന്നും പെൺകുട്ടി സൂചിപ്പിച്ചിരുന്നു. എന്നാല്‍ പലരും കുട്ടിയുടെ അധ്യാപകനായ ശരവണനെ സംശയിച്ചിരുന്നു. ഇത് അധ്യാപകന്റെ ആത്മഹത്യയ്ക്ക് കാരണമായതായി പോലീസ് അറിയിച്ചു.
പെണ്‍കുട്ടിയുടെ ആത്മഹത്യാകുറിപ്പില്‍ ആരുടെയും പേര് പരാമര്‍ശിച്ചില്ലെങ്കിലും എല്ലാവരും തന്നെ വേട്ടയായാടിയതായും ഇത് തനിക്ക് നാണക്കേടുണ്ടാക്കിയതായും അധ്യാപകൻ ആത്മഹത്യ കുറിപ്പിൽ പറയുന്നു. കേസിൽ അന്വേഷണത്തിന്റെ ഭാഗമായി സ്‌കൂളിലെ അധ്യാപകരെയും ജീവനക്കാരെയും പോലീസ് കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യം ചെയ്തിരുന്നു. ഇക്കൂട്ടത്തില്‍ ശരവണനെയും പൊലീസ് ചോദ്യം ചെയ്തു. ഈ സംഭവം അധ്യാപകനെ ഏറെ മാനസികമായി ബുദ്ധിമുട്ടിച്ചതായും പോലീസ് പറഞ്ഞു. അതേസമയം, പെണ്‍കുട്ടിയുടെ ആത്മഹത്യയില്‍ അധ്യാപകന് പങ്കില്ലെന്ന് പോലീസ് വ്യക്തമാക്കി. ബുധനാഴ്ച രാത്രിയാണ് ശരവണന്‍ ട്രിച്ചിയിലെ ഭാര്യ വീട്ടില്‍ ആത്മഹത്യ ചെയ്തത്.
Post Your Comments