ആലപ്പുഴ: കേരളത്തില്‍ കാര്‍ഷിക ഫലങ്ങള്‍ക്ക് വലിയ തിരിച്ചടി. ഇത്തവണ ചക്കയും മാങ്ങയുമൊക്കെ മലയാളികള്‍ക്ക് അന്യമാകും. മഴ മാറി മാനം തെളിഞ്ഞെങ്കിലേ ഇനി പ്‌ളാവും മാവുമൊക്കെ പൂവിട്ട് കായ്കള്‍ വിരിയൂ.
Read Also : മദ്യപിച്ച് വീടിന് തീയിട്ട് ഭാര്യയെയും മക്കളെയും കൊല്ലാൻ ശ്രമം : യുവാവ് അറസ്റ്റിൽ
ഇടവിട്ട് പെയ്യുന്ന മഴയാണ് കേരളത്തിന്റെ പ്രിയപ്പെട്ട കാര്‍ഷിക ഫലങ്ങള്‍ക്ക് തിരിച്ചടിയായത്. ജനുവരി മുതല്‍ മേയ് വരെ അടുക്കളകളെ സുഭിക്ഷമാക്കിയ ചക്കയെ ഈ ഗതിയിലെത്തിച്ചത് തുടര്‍ച്ചയായ മഴയാണെന്ന് കാര്‍ഷിക വിദഗ്ദ്ധര്‍ പറയുന്നു. കേരളത്തിലെ ചക്കയ്ക്കും ചക്ക വിഭവങ്ങള്‍ക്കും വിദേശ രാജ്യങ്ങളില്‍ നല്ല ഡിമാന്റാണ്.
കൂടാതെ മാങ്ങയും പേരയ്ക്കയും വാളന്‍പുളിയും ജാതിയും കപ്പയുമെല്ലാം ഇക്കൂട്ടത്തില്‍പ്പെടും. 2018 ലെ പ്രളയത്തിന് ശേഷമാണ് ഫലവൃഷങ്ങള്‍ കാലം തെറ്റി പൂക്കുന്നതും കായ്ഫലം കുറഞ്ഞും തുടങ്ങിയത്.
വേനല്‍ക്കാല വിഭവങ്ങളെല്ലാം ഇത്തവണ നമുക്ക് അന്യമാകുമെന്നാണ് കാര്‍ഷിക രംഗത്തുള്ളവര്‍ പറയുന്നത്.
Post Your Comments