KeralaLatest NewsIndia

പ്ലസ്ടുവിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ 22കാരന്‍ പിടിയിലായി, പെൺകുട്ടിയെ പ്രതി പീഡിപ്പിച്ചത് രണ്ടു വർഷം

.കഴിഞ്ഞ ജനുവരി എട്ടിനാണ് അടിമാലിയിലെ ഒരു സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയത്.

അടിമാലി: പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ 22 കാരൻ അറസ്റ്റില്‍. അടിമാലി ഒഴുവത്തടം ചാമകണ്ടത്തില്‍ സഞ്ജു(22)വിനെയാണ് അടിമാലി പൊലീസ് അറസ്റ്റുചെയ്തത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയ മൃതദേഹ പരിശോധനയിലാണ് പെണ്‍കുട്ടി പലവട്ടം ലൈംഗികപീഡനത്തിനിരയായതായി കണ്ടെത്തിയത്.കഴിഞ്ഞ ജനുവരി എട്ടിനാണ് അടിമാലിയിലെ ഒരു സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയത്. വീടിനു സമീപത്തെ ആളൊഴിഞ്ഞ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.

ജീപ്പുഡ്രൈവറായിരുന്ന സഞ്ജു പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി രണ്ടുവര്‍ഷത്തോളം പീഡിപ്പിച്ചിരുന്നതായി പൊലീസ് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു. സ്‌കൂള്‍ബസ് ഇല്ലാതിരുന്ന സമയത്ത് പ്രതിയുടെ ജീപ്പിലാണ് പെണ്‍കുട്ടി യാത്രചെയ്തിരുന്നത്. ഈ അവസരം മുതലെടുത്താണ് സഞ്ജു കുട്ടിയുമായി അടുത്തത്. പിന്നീട് ഇയാള്‍ അവഗണിച്ചതിനെത്തുടര്‍ന്നാണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു.

shortlink

Post Your Comments


Back to top button