തിരുവനന്തപുരം : ദത്ത് വിവാദത്തില്‍ അനുപമയുടെ ഭര്‍ത്താവ് അജിത്തിനെ പരിഹസിച്ച് പി.എസ്.പ്രശാന്ത്. ഒരു ഭാര്യ നിലവിലിരിക്കെ മറ്റൊരു പെണ്‍കുട്ടിയെ വഞ്ചിച്ച് അമ്മയാക്കിയ മഹാനാണ് അജിത്ത് എന്നാണ് പ്രശാന്തിന്റെ അധിക്ഷേപം. മാധ്യമങ്ങള്‍ കൊട്ടിഘോഷിക്കുന്ന പിതൃത്വത്തിനായി വിപ്ലവം നടത്തിയ ഉത്തമനായ അച്ഛനാണ് അജിത്തെന്നും പ്രശാന്ത് പരിഹസിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രശാന്തിന്റെ പരിഹാസം.
Read Also : വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു : യുവാവ് പിടിയിൽ
കുറിപ്പിന്റെ പൂർണരൂപം :
ഇദ്ധേഹത്തെ അറിയില്ലെ..?
മാധ്യമങ്ങൾ കൊട്ടിഘോഷിക്കുന്ന പിതൃത്വത്തിനായി വിപ്ലവം നടത്തിയ ഉത്തമനായ അച്ഛൻ..!
ഒരു ഭാര്യ നിലവിലിരിക്കെ മറ്റൊരു പെൺകുട്ടിയെ വഞ്ചിച്ച് അമ്മയാക്കിയ മഹാൻ..!
ഇദ്ധേഹത്തിന്.
” മര്യാദ രാമൻ ” പുരസ്കാരം കൊടുക്കാനും കൂടി മാധ്യമങ്ങൾ ശുപാർശ ചെയ്യണം ..!!
—————————————————-
പോസ്റ്റിട്ട് പത്ത് മിനിട്ടിന് ശേഷം വരുത്തുന്ന തിരുത്ത്..
ഈ പോസ്റ്റിന് അടിയിൽ ഈ ദേഹത്തിന് അനുകൂലമായി പ്രതികരിക്കുന്ന സുഹൃത്തുക്കൾക്ക് നല്ല നമസ്കാരം..
Post Your Comments