മലപ്പുറം : പി കെ കുഞ്ഞാലിക്കുട്ടിയും ലീഗ് നേതൃത്വവുമാണ് എസ്ഡിപിഐ വളർത്തിയതെന്ന് ബി ഗോപാലകൃഷ്ണൻ. ആർഎസ്എസ് പ്രവർത്തകരായ സഞ്ജിത്തിന്റെയും ബിജുവിന്റെയും
കൊലപാതകത്തിൽ എൻ.ഐ.എ അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി മലപ്പുറം കളക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മലപ്പുറം കേന്ദ്രീകരിച്ച് നടക്കുന്ന എല്ലാ വർഗീയ തീവ്രവാദത്തേയും സംരക്ഷിക്കുന്നത് മുസ്ലീം ലീഗാണ്. ശിഹാബ് തങ്ങൾ മതേതരത്വം പറഞ്ഞത് കൊണ്ട് യാതൊരു കാര്യമില്ല. എസ്ഡിപിഐയെ വളർത്തിയത് പി കെ കുഞ്ഞാലിക്കുട്ടിയും ലീഗ് നേതൃത്വവുമാണ്’- ഗോപാലകൃഷ്ണൻ പറഞ്ഞു. മതതീവ്രവാദികൾ നടത്തുന്ന തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഭാവിയിൽ മുസ്ലീം ലീഗ് കണക്ക് പറയേണ്ടിവരുമെന്നും ഗോപാലകൃഷ്ണൻ കൂട്ടിച്ചേർത്തു.
Read Also : സൗജന്യ റേഷന്‍ അടുത്ത മാര്‍ച്ച് മാസം വരെ നല്‍കുമെന്ന് കേന്ദ്രം
വിവാധമായ ഹലാൽ വിഷയത്തിലും ഗോപാലകൃഷ്ണൻ പ്രതികരിച്ചു. ഹലാൽ വിഷയത്തിന്
പിന്നിൽ ഇടതു സർക്കാരാണന്നും അദ്ദേഹം പറഞ്ഞു. ഹലാൽ പണംകൊണ്ട് കേരള സർക്കാർ സംസ്ഥാനത്തെ പോലീസിനെ വന്ധീകരിച്ചിരിക്കുകയാണ്. യുഡിഎഫിനും, എൽഡിഎഫിനും ആവശ്യം തീവ്രവാദികളുടെ വോട്ടാണ്. കൊച്ചിയിൽ ഹലാൽ ഫുഡ് ഫെസ്റ്റ് നടത്തിയ ഡിവൈഎഫ്‌ഐക്ക് മലപ്പുറത്ത് പോർക്ക് ഫെസ്റ്റ് നടത്താൻ ധൈര്യമുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു.
Post Your Comments