ഇടുക്കി: വണ്ണപ്പുറം ഒടിയപാറയിൽ രണ്ട് യുവാക്കളെ മെറ്റൽ ക്രഷർ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒടിയപാറ സ്വദേശികളായ രതീഷ്, അനീഷ് എന്നിവരാണ് മരണമടഞ്ഞത്. കുളത്തിൽ ആമ്പൽ പറിക്കാനെത്തിയപ്പോൾ അപകടത്തിൽപ്പെട്ടതായിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Read Also : ‘ഭക്ഷണത്തിൽ മതം കൊണ്ട് വന്നത് ആർ.എസ്.എസ് അല്ല, ഒരു മതവിഭാഗത്തിന്റെ ആശയമാണ് ഹലാൽ’: ബീഗം ആശാ ഷെറിൻ
ഇരുവരും പതിവായി കുളത്തിൽ ആമ്പൽ പറിക്കാനെത്തുമായിരുന്നെന്ന് നാട്ടുകാർ പൊലിസിനെ അറിയിച്ചു. മരണമടഞ്ഞവരിൽ ഒരാൾ അപസ്മാരത്തിന് ചികിത്സയിലായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. പ്രാഥമിക നിഗമനത്തിൽ മരണത്തിൽ അസ്വാഭാവികത ഒന്നുമില്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ കൂടുതലായി എന്തെങ്കിലും പറയാൻ സാധിക്കുകയുള്ളൂവെന്നും പൊലീസ് പറഞ്ഞു.
Post Your Comments