തിരുവനന്തപുരം: ഈ വര്‍ഷം ഇതുവരെ പെയ്തത് റെക്കോര്‍ഡ് മഴയെന്ന് റിപ്പോർട്ട്. 60 വര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് ഇത്രയധികം മഴ ലഭിക്കുന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ വര്‍ഷം ഇന്നലെ വരെ 3523.3 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. 2007 ലെ 3521 മി.മീ, പ്രളയമുണ്ടായ 2018 ലെ 3519 മിമീ എന്നിവയാണ് ഇത്തവണ മറി കടന്നത്. 1961 ലെ 4257 മി മീ മഴയാണ് ഇതുവരെയുള്ള റെക്കോര്‍ഡ്.
ഈ വര്‍ഷത്തെ 11 മാസങ്ങളില്‍ 7 മാസവും കേരളത്തില്‍ പെയ്തത് ശരാശരിയിലും കൂടുതല്‍ മഴയാണ്. ജനുവരി, മാര്‍ച്ച്, ഏപ്രില്‍, മേയ്, സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലാണ് അധികമഴ ലഭിച്ചത്. ശൈത്യകാലത്തും വേനല്‍ക്കാലത്തും തുലാവര്‍ഷക്കാലത്തും കനത്ത മഴ ലഭിച്ചു.
അതേസമയം, ഇടവപ്പാതിക്കാലമായ ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ മഴ ശരാശരിയിലും കുറവായിരുന്നു. ഒക്ടോബറിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. 590 മിമീ മഴയാണ് ഒക്ടോബറില്‍ ലഭിച്ചത്.
Post Your Comments