മലപ്പുറം: മയക്കുമരുന്നുമായി പിടിയിലായ പ്രതി റിമാൻഡിൽ. മൂന്ന് കോടിയിലധികം രൂപ വിലവരുന്ന 311 ഗ്രാം എം.ഡി.എം.എ (മെഥിലിന്‍ ഡയോക്സി മെത്ത് ആംഫിറ്റമിന്‍)യുമായി മൊറയൂർ സ്വദേശി മുഹമ്മദ് ഹാരിസിനെ കഴിഞ്ഞ ദിവസമാണ് പൊലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത പ്രതിയെ ബുധനാഴ്ച ഉച്ചക്ക് 2.30ഓടെയാണ് പൊലീസ് മലപ്പുറം കോടതിയില്‍ ഹാജരാക്കിയത്. മൊറയൂര്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് മുഹമ്മദ് ഹാരിസ്.
Read Also : വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു : യുവാവ് പിടിയിൽ
മയക്കുമരുന്ന് ബംഗളൂരുവില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങി കേരളത്തിലെത്തിച്ച് ഗ്രാമിന് 5,000 മുതല്‍ 10,000 വരെ രൂപ വിലയിട്ടാണ് ഇയാൾ വിറ്റിരുന്നത്. അതേസമയം പ്രതിയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതല്‍ പേരിലേക്ക് അന്വേഷണം നീളുമെന്ന് പൊലീസ് വ്യക്തമാക്കി.
Post Your Comments