KeralaNattuvarthaLatest NewsNewsIndia

കേരളത്തിലെ ബ്രാഹ്മിൺ വെജിറ്റേറിയൻ ഹോട്ടലുകളിൽ വർഗ്ഗീയമെനുവും ജാതി സ്വത്വവും: അരുൺ കുമാർ

തിരുവനന്തപുരം: കേരളത്തിലെ ബ്രാഹ്മിൺ വെജിറ്റേറിയൻ ഹോട്ടലുകളിൽ വർഗ്ഗീയമെനുവും ജാതി സ്വത്വവുമാണുള്ളതെന്ന് മാധ്യമപ്രവർത്തകൻ അരുൺ കുമാർ. തെരഞ്ഞെടുപ്പ് അസാധ്യമാക്കുന്ന ഇടങ്ങൾ എന്ന് മാത്രമല്ല ജാതി വർഗ്ഗ സ്വത്വത്തിൻ്റെ ഉന്നതിയിൽ അഭിരമിക്കാനുള്ള ഇടമെന്ന് നമ്മളോട് ആഹ്വാനം ചെയ്യുകയാണ് ഓരോ നിമിഷവും ഈ ഹോട്ടലുകളെന്ന് അരുൺ കുമാർ പറഞ്ഞു.

Also Read:മക്കള്‍ കൈത്തണ്ട മുറിഞ്ഞ് രക്തം വാര്‍ന്ന് മരിച്ച നിലയില്‍: കഴുത്തില്‍ ചരടുകൊണ്ട് കുരുക്ക്, അമ്മ ഗുരുതരാവസ്ഥയില്‍

‘ഇത് ദളിത് അടുക്കളയല്ല, അഹിന്ദുവിൻ്റെയല്ല, തെരുവു മനുഷ്യരുടേതല്ല എന്ന് ആവർത്തിച്ച് ആനന്ദിപ്പിക്കുന്നിടം. നോൺ വെജ് ഗന്ധം വെറുക്കുന്നത് ഭക്ഷണ ഗന്ധം കൊണ്ടല്ല, ആ ഭക്ഷണമൊരുക്കിയ മനുഷ്യരുടെ മത- ജാതി ചൂര് ഓർമ്മിക്കുന്നത് കൊണ്ടാണ്’, അരുൺ കുമാർ പറഞ്ഞു.

‘ഭക്ഷണത്തിലെ മതം അത് ഹലാലാണ് എങ്കിലും ഹറാമാണ് എങ്കിലും വെജ്, നോൺ വെജ് ആണെങ്കിലും ശുദ്ധ വർഗീയതയാണ്. മതം ചേരാത്ത രുചി ശീലിക്കാതെ ജനാധിപത്യം മുന്നോട്ട് ചലിക്കില്ല. ഒടുവിൽ, ആഗമനം മതപരമാണ് എങ്കിൽ ബഹിർഗമനത്തിന് വെജിറ്റേറിയൻ ഹൈ ക്ലാസ്സ് ടോയ്ലെറ്റ് ആവശ്യപ്പെട്ടാൽ എന്താണ് തെറ്റ്. അങ്ങനങ്ങനെ മതിലുകൾ കെട്ടി മറയിരുന്ന് മരിക്കാം’, അരുൺ കുമാർ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button