Latest NewsKeralaNewsIndia

‘ഭക്ഷണം വിശപ്പിനാണ്, ഭക്ഷണത്തിൽ വർഗ്ഗീയ വിഷം കലർത്തുന്നു’: വിദ്വേഷ പ്രചരണങ്ങൾക്കെതിരെ ബീഫ് കഴിച്ച് പ്രതിഷേധിച്ച് ചിന്ത

തിരുവനന്തപുരം: ഹലാൽ വിവാദം പൊട്ടിപുറപ്പെട്ടതോടെ ഭക്ഷണത്തിൽ വർഗീയത കലർത്തുന്നുണ്ടെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ ഫുഡ് സ്ട്രീറ്റ് നടത്തി. ബിരിയാണി, ചിക്കൻ, പന്നി, ബീഫ് തുടങ്ങിയ വിഭവങ്ങൾ ഉൾപ്പെടുത്തിയായിരുന്നു ഫുഡ് സ്ട്രീറ്റ്. എന്നാൽ, എറണാകുളത്തെ ചിത്രമാണ് സോഷ്യൽ മീഡിയകളിൽ വൈറലായത്. ഭക്ഷണ വിവാദത്തിനെതിരെ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി കൊച്ചിയിൽ നടത്തിയ ‘ഫുഡ് സ്ട്രീറ്റിൽ’ യുവജന കമ്മിഷൻ അധ്യക്ഷ ഡോ. ചിന്താ ജെറോം ബീഫ് കഴിച്ച് പ്രതിഷേധിച്ചു.

Also Read: 60 വർഷത്തിനിടയിലെ ഏറ്റവും കൂടിയ മഴ: പ്രളയകാലത്തെ മഴയെക്കാൾ കൂടുതൽ ഈ വർഷം

ഭക്ഷണം വിശപ്പിന് വേണ്ടിയുള്ളതാണെന്നും ഭക്ഷണത്തിൽ വർഗ്ഗീയ വിഷം കലർത്തുന്ന വിദ്വേഷ പ്രചരണങ്ങൾക്കെതിരെ ഡിവൈഎഫ്ഐ സംഘടപ്പിച്ച ഫുഡ്‌സ്ട്രീറ്റ്‌ പങ്കെടുത്തുവെന്നും ചിന്ത ജെറോം വ്യക്തമാക്കി. കേരളത്തിൻറെ ഭക്ഷണശീലങ്ങളിൽ ഇടപെടാനും ഉത്തരേന്ത്യൻ മാതൃകയിൽ കേരളത്തെ വിഭജിക്കാനും ഒരു സംഘപരിവാറിനും കേരളത്തെ വിട്ടുകൊടുക്കില്ലെന്ന് ഡിവൈഎഫ്ഐ നേതാവ് എ എ റഹീം പറഞ്ഞു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു പൈതൃകം നമുക്ക് അവകാശപ്പെടാൻ കഴിയുമെന്നും ലോകത്തിലെ ഏറ്റവും വലിയ മതേതര റിപ്പബ്ലിക് ഒരുപാട് മാറിയെന്നും എ എ റഹീം പറഞ്ഞു.

‘ഉത്തരേന്ത്യയിലൂടെ നടന്നു പോകുമ്പോൾ പേരിലേക്കും, മുഖത്തേക്കും, വേഷവിധാനങ്ങളിലേക്കും സംശയത്തോടെ നോക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെന്ന്. വെറുപ്പും വിദ്വേഷവും ഒരുപാട് വളർന്നിട്ടുണ്ട്. എങ്കിലും കേരളം അതിൽനിന്നെല്ലാം വ്യത്യസ്തമായി നിൽക്കും. കേരളത്തിന്റെ സാമുദായിക ഘടനയെ തകർക്കുന്നതിനു ചില രാഷ്ട്രീയ ശക്തികൾ ശ്രമിക്കുന്നുണ്ട്’, റഹീം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button