
തിരുവനന്തപുരം: ഏറെ വിവാദങ്ങൾക്കും നിയമപോരാട്ടങ്ങൾക്കുമൊടുവിൽ അനുപമ ചന്ദ്രന് അവരുടെ കുഞ്ഞിനെ തിരികെ കിട്ടി, എയ്ഡൻ അനു അജിത് എന്നാണ് കുഞ്ഞിന്റെ പേര്. ഗർഭിണിയായിരിക്കെ തന്നെ തീരുമാനിച്ചതാണ് ഈ പേരെന്ന് അനുപമ വ്യക്തമാക്കി. കുഞ്ഞിൻ്റെ പരിപൂർണ്ണ അവകാശം അനുപമയ്ക്ക് നൽകി കൊണ്ടുള്ള കോടതി ഉത്തരവിന് പിന്നാലെ ഇന്നലെ നാലുമണിയോടെയാണ് അനുപമയും പങ്കാളി അജിത്തും കുഞ്ഞിനെ ഏറ്റുവാങ്ങിയത്.
Also Read:വിരമിക്കില്ല, ധോണിയെ നിലനിർത്തി ചെന്നൈ സൂപ്പർ കിങ്സ്
തന്റെ ഗർഭകാല അവസ്ഥയെ കുറിച്ചും അനുപമ ഓർത്തെടുത്തു. ‘അത്യാവശ്യം തടിയുള്ള കുട്ടിയായിരുന്നു ഞാൻ. മൂന്നുമാസമായപ്പോൾ തടി കൂടാൻ തുടങ്ങി. പക്ഷെ ഗർഭിണിയാണെന്ന് വീട്ടിൽ പറയാൻ പറ്റില്ല. അബോർഷന് ഒരിക്കലും താല്പര്യമില്ലായിരുന്നു. എന്തായാലും കുഞ്ഞിനെ വളർത്താൻ തന്നെയായിരുന്നു തീരുമാനം. അജിത്തിന്റെ വിവാഹമോചനത്തിനുശേഷം ഒരുമിച്ചു ജീവിക്കാം എന്നായിരുന്നു കരുതിയിരുന്നത്. അതുവരെ ആരും ഒന്നും അറിയരുതെന്ന് കരുതി. വയർ കൂടി വന്നപ്പോൾ വീട്ടിലിരുന്ന് ഭക്ഷണം കഴിച്ച് തടി കൂടിയെന്നായിരുന്നു അമ്മ കരുതിയിരുന്നത്. തടി കുറയ്ക്കാൻ വീട്ടുകാർ എന്നെകൊണ്ട് കൂടുതൽ പണിയെടുപ്പിക്കാൻ തുടങ്ങി. രാവിലെ എന്നും ചർദിയും ഉണ്ടായിരുന്നു. എന്തോ ഭക്ഷ്യവിഷബാധയാണെന്നാണ് വീട്ടുകാർ ധരിച്ചത്. അങ്ങനെ ആരും അറിയാതെ ഗർഭകാലത്തെ ആകുലതകൾ മറച്ചു. ആരും അറിയാതെ അജിത്തുമായി ബന്ധപ്പെടുകയും ചെയ്തു’- അനുപമ തുറന്നു പറഞ്ഞു.
അതേസമയം, മകനെ മൂന്നുമാസത്തോളം സ്വന്തമായിക്കരുതി സംരക്ഷിച്ച ആന്ധ്രാദമ്പതിമാര്‍ക്ക് അനുപമ നന്ദി അറിയിക്കുകയും ചെയ്തു. കുഞ്ഞിനെ ദത്തെടുത്ത അവര്‍ക്ക് നീതികിട്ടണം. അവര്‍ എപ്പോള്‍ എത്തിയാലും കുഞ്ഞിനെ കാണാം. ദമ്പതിമാരോട് തെറ്റുചെയ്തത് താനല്ലെന്നും അവരെ നേരിൽ കാണുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും അനുപമ പറഞ്ഞു.
Post Your Comments