KeralaLatest NewsNewsIndia

‘ആന്ധ്രാദമ്പതികൾ അവനെ രാജകുമാരനാക്കി വളർത്തിയേനെ എന്ന് പറയുന്നവർ മര്യാദക്ക് സ്വന്തം കുഞ്ഞിനെ നോക്ക്’: അഭിഭാഷക

തിരുവനന്തപുരം: ഏറെ വിവാദമായ ദത്ത് കേസിൽ കുഞ്ഞിനെ ഒടുവിൽ സ്വന്തം അമ്മയ്ക്ക് തന്നെ കിട്ടിയിരിക്കുകയാണ്‌. അനുപമയ്ക്ക് നീതി നേടികൊടുത്തത് അഭിഭാഷക ആശാ ഉണ്ണിത്താനാണ്. അനുപമയ്ക്ക് കുട്ടിയെ കിട്ടിയ ശേഷവും ആ കുഞ്ഞ് ആന്ധ്രാദമ്പതികളുടെ കയ്യിലായിരുന്നെങ്കിൽ രാജകുമാരനായി വവളർന്നേനെ എന്നൊക്കെ പറയുന്നവരോട് മര്യാദക്ക് അവരുടെ കുട്ടികളെ നോക്കൂ എന്നേ തനിക്ക് പറയാൻ സാധിക്കൂ എന്ന് ആശാ ഉണ്ണിത്താൻ പറയുന്നു. മനോരമ ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു ആശ.

തങ്ങൾ കേസ് ഫയൽ ചെയ്തത് ശൂന്യതയിൽ നിന്നാണെന്ന് ആശ പറയുന്നു. കേസ് വഴികളിൽ തുടക്കത്തിൽ ആരും സഹകരിച്ചിരുന്നില്ലെന്നും ഏറെ പണിപ്പെട്ടാണ് ഒരുവർഷത്തെ ഫയലുകൾ മുഴുവൻ പരിശോധിക്കാൻ ലഭിച്ചതെന്നും ആശ വ്യക്തമാക്കുന്നു. കോടതിയുടെ ഭാഗത്ത് നിന്നും വളരെ പെട്ടന്ന് തന്നെ തീരുമാനമുണ്ടായെങ്കിലും അധികാരികളുടെ ഭാഗത്ത് നിന്നും അവഗണനകൾ മാത്രമാണ് കേസ് വഴികൾ അനുഭവിക്കേണ്ടി വന്നതെന്ന് ആശ വെളിപ്പെടുത്തുന്നു.

Also Read:പീഡിപ്പിച്ചത് ആരെന്ന് വെളിപ്പെടുത്താതെ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവം: കുട്ടിയുടെ അധ്യാപകന്‍ ജീവനൊടുക്കി

‘അനുപമ എന്ന പെൺകുട്ടി അനുഭവിച്ച പീഡനങ്ങളും മാനസികസംഘർഷവും പുറംലോകത്തിന് മനസിലാകില്ല. ഗർഭിണിയാണെന്ന് വീട്ടുകാർ അറിയുന്നത് ഏഴാം മാസമാണ്. ആ ഏഴാം മസത്തിൽ കുഞ്ഞിനെ ഇല്ലാതാക്കാനായിട്ടാണ് മലപ്പുറത്തേക്ക് അനുപമയെ കൂട്ടിക്കൊണ്ടുപോകുന്നത്. പ്രസവശേഷം തൊടുപുഴയിൽ അവരുടെ ഒരു വീട്ടിൽ ഈ കുട്ടിയെ പൂട്ടി ഇട്ടിരിക്കുകയായിരുന്നു. അവിടെ നിന്നാണ് അനുപമ ചാടി പോരുന്നത്. അവിടുന്ന് രക്ഷപ്പെട്ട നാൾ മുതൽ കുഞ്ഞിന് വേണ്ടി അനുപമ അലയുകയായിരുന്നു. അനുപമയുടെ സമരം മാധ്യമങ്ങൾ ഏറ്റെടുത്ത് ചർച്ചയായതോടെയാണ് സർക്കാരിന് മൗനം വെടിയേണ്ടി വന്നത്’, ആശ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button