IdukkiLatest NewsKeralaNattuvarthaNews

കാട്ടുപോത്തിനെ പാറക്കെട്ടില്‍ നിന്ന് വീണ് ചത്ത നിലയിൽ കണ്ടെത്തി

5 ദിവസത്തിലേറെ പഴക്കം ഉണ്ടെന്നാണ് നി​ഗമനം

അടിമാലി: കാട്ടുപോത്തിനെ പാറക്കെട്ടില്‍ നിന്ന് വീണ് ചത്ത നിലയിൽ കണ്ടെത്തി. മാങ്കുളം ഫോറസ്റ്റ് ഡിവിഷന് കീഴില്‍ പള്ളികുന്ന് ഭാഗത്ത് വനഭൂമിയിലാണ് കാട്ടുപോത്ത് ചത്ത് കിടക്കുന്നത് കണ്ടത്. 15 ദിവസത്തിലേറെ പഴക്കം ഉണ്ടെന്നാണ് നി​ഗമനം.

കൃഷിയിടത്തില്‍ കയറിയശേഷം കാട്ടിലേക്ക് മടങ്ങി പോകുന്നതിനിടെ കാല്‍ വഴുതി പാറക്കെട്ടില്‍ നിന്ന് വീണതാകാമെന്നാണ് വനംവകുപ്പ് കരുതുന്നത്.

Read Also : വീട്ടില്‍ അതിക്രമിച്ച് കയറി ഗുണ്ടാ ആക്രമണം, എട്ട് പേര്‍ക്ക് പരിക്ക് : പിന്നില്‍ ലഹരി ഇടപാടെന്ന് സൂചന

കാട്ടാന, കാട്ടുപന്നി, കാട്ടുപോത്ത് എന്നിവയുടെ ശല്യം പ്രദേശത്ത് രൂക്ഷമാണ്. കഴിഞ്ഞ ദിവസം കാട്ടുപന്നിയെ വനപാലകര്‍ വെടിവെച്ച് കൊന്നിരുന്നു. കാട്ടാനകള്‍ കൃഷിയിടത്തിലേക്ക് ഇറങ്ങാതിരിക്കാന്‍ ഇലട്രിക് ലൈനുകളും കിടങ്ങുകളും നിര്‍മിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button