മുംബൈ : രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കള്‍ നവംബര്‍ 25 മുതല്‍ നിരക്കുകള്‍ കുത്തനെ കൂട്ടുന്നു. എയര്‍ടെലിന് പുറമെ വോഡഫോണ്‍ ഐഡിയയും പ്രീപെയ്ഡ് കണക്ഷനുകള്‍ക്കുള്ള നിരക്കുകള്‍ വര്‍ധിപ്പിച്ചു. താരിഫ് വര്‍ധിപ്പിച്ചാല്‍ ഉപയോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം മെച്ചപ്പെടുത്താനാകുമെന്നാണ് വോഡഫോണ്‍ ഐഡിയ വക്താവ് പറഞ്ഞത്. എയര്‍ടെലിന്റെ പുതുക്കിയ നിരക്കുകള്‍ നവംബര്‍ 26നാണ് പ്രാബല്യത്തില്‍ വരുന്നത്. എന്നാല്‍ വോഡഫോണ്‍ ഐഡിയയുടെ പുതുക്കിയ നിരക്കുകള്‍ നവംബര്‍ 25ന് വ്യാഴാഴ്ച പ്രാബല്യത്തില്‍ വരും.
Read Also : ‘ഖാലിസ്ഥാനി’ പരാമര്‍ശം: ബോളീവുഡ് താരം കങ്കണ റണാവത്തിനെതിരെ മുംബയ് പോലീസ് കേസെടുത്തു
അതേസമയം, വോഡഫോണ്‍ ഐഡിയയുടെ നിരക്കുകള്‍ എയര്‍ടെല്ലിന്റെ പുതിയ പ്ലാനുകളേക്കാള്‍ വിലകുറഞ്ഞതാണ്, എന്നാല്‍ ചില പ്ലാനുകള്‍ക്ക് സമാനതയുണ്ടെന്നും കാണാം. 200 എംബി ഡേറ്റയ്ക്കൊപ്പം 28 ദിവസത്തേക്ക് പരിമിതമായ ലോക്കല്‍, എസ്ടിഡി കോളുകള്‍ വാഗ്ദാനം ചെയ്യുന്ന ഏറ്റവും വിലകുറഞ്ഞ 79 രൂപ പ്ലാനിന് ഇനി മുതല്‍ 99 രൂപയാകും.
വിയുടെ ഒരു വര്‍ഷം കാലാവധിയുള്ള 2,399 രൂപയുടെ പ്ലാനിന് ഇനി മുതല്‍ 2,899 രൂപ നല്‍കണം. ഈ പ്ലാനില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്ടിഡി, റോമിങ് കോളുകള്‍ എന്നിവയ്ക്കൊപ്പം പ്രതിദിനം 1.5 ജിബി ഡേറ്റയും പ്രതിദിനം 100 എസ്എംഎസും വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ എയര്‍ടെലിന്റെ ഈ പ്ലാനിന് 100 രൂപ അധികം നല്‍കണം. ഇതിനാല്‍, ഒരു വാര്‍ഷിക പ്ലാന്‍ ആക്ടിവേറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും നവംബര്‍ 25ന് മുന്‍പ് ചെയ്താല്‍ 500 രൂപ ലാഭിക്കാന്‍ കഴിയും.
Post Your Comments