വാഷിംഗ്ടൺ: ഡിസംബറിൽ നടക്കുന്ന ജനാധിപത്യ ഉച്ചകോടിയിലേക്ക് 110 രാജ്യങ്ങളെ ക്ഷണിച്ച് അമേരിക്ക. പ്രധാന സഖ്യകക്ഷികൾക്കൊപ്പം ഇറാഖിനെയും ഇന്ത്യയെയും പാകിസ്ഥാനെയും അമേരിക്ക ക്ഷണിച്ചിട്ടുണ്ട്. എന്നാൽ ഉച്ചകോടിയിലേക്ക് ബദ്ധശത്രുവായ ചൈനയെ ക്ഷണിച്ചിട്ടില്ലെന്ന് മാത്രമല്ല, തായ്‌വാനെ അമേരിക്ക ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.
Also Read:തകർന്നടിഞ്ഞ് തുർക്കിയുടെ കറൻസി: എർദോഗാനെതിരെ പ്രതിഷേധവുമായി ജനങ്ങൾ
നാറ്റോ സഖ്യരാഷ്ട്രമായ തുർക്കിയെയും ഉച്ചകോടിയിലേക്ക് അമേരിക്ക ക്ഷണിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഡിസംബർ 9-10 തീയതികളിലായി നടക്കുന്ന ഓൺലൈൻ ഉച്ചകോടിയിലേക്ക് ഇസ്രായേലിനും ഇറാഖിനും ക്ഷണമുണ്ട്. അമേരിക്കയുടെ അറബ് സഖ്യരാഷ്ട്രങ്ങളായ ഈജിപ്ത്, സൗദി അറേബ്യ, ജോർദാൻ, ഖത്തർ, യുഎഇ എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്.
ബ്രസീൽ പ്രസിഡന്റ് ജെയ്ർ ബൊൽസൊനാരോയെയും ബൈഡൻ ഉച്ചകോടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. പോളണ്ടിന് ക്ഷണമുണ്ട്, എന്നാൽ ഹംഗറിക്ക് ക്ഷണമില്ല. ആഫ്രിക്കയിൽ നിന്നും ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ദക്ഷിണാഫ്രിക്ക, നൈജീരിയ, നൈജർ തുടങ്ങിയ രാജ്യങ്ങളും ക്ഷണിക്കപ്പെട്ടവരുടെ പട്ടികയിലുണ്ട്.
Post Your Comments