UAELatest NewsNewsInternationalGulf

ദേശീയ ദിനം: സ്വകാര്യ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ച് യുഎഇ

അബുദാബി: ദേശീയ ദിനവും സ്മരണ ദിനവും പ്രമാണിച്ച് സ്വകാര്യ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ച് യുഎഇ. രാജ്യത്തെ എല്ലാ സ്വകാര്യ സ്ഥാപനങ്ങൾക്കും മൂന്ന് ദിവസത്തെ ശമ്പളത്തോടെയുള്ള അവധിയാണ് ലഭിക്കുക. മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബർ ഒന്ന് ബുധനാഴ്ച മുതൽ ഡിസംബർ മൂന്ന് വെള്ളിയാഴ്ച വരെയാണ് സ്വകാര്യ മേഖലയുടെ അവധി. രാജ്യത്തെ സർക്കാർ സ്ഥാപനങ്ങൾക്കും ഇതേ ദിവസങ്ങളിൽ തന്നെയാണ് അവധി നൽകിയിട്ടുണ്ട്.

Read Also: പ്രണയാഭ്യർത്ഥന നിരസിച്ച പതിനേഴുകാരിയെ ബ്ലേഡുകൊണ്ട് ആക്രമിച്ചു: പ്ലസ്ടു വിദ്യാര്‍ഥി പിടിയില്‍

ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സാണ് പൊതുമേഖലയുടെ അവധി സംബന്ധിച്ച പ്രഖ്യാപിച്ചത്. ഡിസംബർ 4 ശനിയാഴ്ച വാരാന്ത്യമായതിനാൽ, ഫെഡറൽ ജീവനക്കാർക്ക് നാല് ദിവസത്തെ അവധി കിട്ടും. ഡിസംബർ 5 ഞായറാഴ്ച്ച മുതൽ ഫെഡറൽ ജീവനക്കാരുടെ ജോലി പുനരാരംഭിക്കും. കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടുതന്നെ വിപുലമായ രീതിയിൽ അൻപതാം ദേശീയ ദിനം ആഘോഷിക്കാനനുള്ള തയ്യാറെടുപ്പിലാണ് യുഎഇ സ്വദേശികളും പ്രവാസികളും.

Read Also: ജോലി ചെയ്തിരുന്ന വീട്ടിൽ നിന്നും പണവും സ്വർണ്ണവും മോഷ്ടിച്ചു: കുവൈത്തിൽ ഇന്ത്യക്കാരിക്കെതിരെ പരാതി

shortlink

Related Articles

Post Your Comments

Related Articles


Back to top button