തലശ്ശേരി: ബോംബ് സ്ഫോടനത്തിൽ വിദ്യാർഥിക്ക് പരിക്കേറ്റ സംഭവത്തിൽ ധർമടം പൊലീസ് സ്വമേധയാ കേസെടുത്തു. സ്ഫോടകവസ്തു നിയന്ത്രണ നിയമപ്രകാരം ആണ് കേസെടുത്തിരിക്കുന്നത്. ധർമടം പാലയാട് നരിവയലിൽ ആണ് സംഭവം.
സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമീഷനും കേസെടുത്തിട്ടുണ്ട്. തിങ്കളാഴ്ച ഉച്ച രണ്ടിന് കൂട്ടുകാർക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടയിലാണ് നരിവയൽ പി.സി ഹൗസിൽ പി.സി. പ്രദീപന്റെ മകൻ കടമ്പൂർ ഹയർ സെക്കൻഡറി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയായ ശ്രീവർധിന് (12) സ്ഫോടനത്തിൽ പരിക്കേറ്റത്.
Read Also : സ്കൂൾ വിട്ടു വരുന്ന വഴിയിൽ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി
കളിക്കുന്നതിനിടെ കളഞ്ഞു കിട്ടിയ പന്തിന്റെ ആകൃതിയിലുള്ള ബോംബ് നിലത്തെറിഞ്ഞപ്പോഴാണ് സ്ഫോടനമുണ്ടായത്. കാലിനും കൈക്കും പുറത്തും പരിക്കേറ്റ കുട്ടി തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ വിശദ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ബാലാവകാശ കമീഷൻ ചെയർമാൻ കെ.വി. മനോജ് കുമാർ ജില്ല പൊലീസ് മേധാവിക്ക് നിർദേശം നൽകി.
Post Your Comments