ThiruvananthapuramKeralaNattuvarthaLatest NewsNews

സർക്കാർ ഒരിക്കലും അമ്മയ്ക്കൊപ്പമായിരുന്നില്ല : സിപിഐഎം അധഃപതിച്ചെന്ന് ഷാഫി പറമ്പിൽ

തൃശൂർ : അനുപമക്ക് സ്വന്തം കുഞ്ഞിനെ ലഭിക്കരുത് എന്ന തീരുമാനമെടുത്തത് കേരളത്തിലെ സിപിഐഎം ആണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ ഷാഫി പറമ്പില്‍.

Also Read : ഇനി എങ്ങാനും അടുത്ത ദിവസം അവരെന്നെ അറസ്റ്റ് ചെയ്യാൻ വന്നാൽ എന്റെ അവസ്ഥ ഇതായിരിക്കും: പരിഹാസവുമായി കങ്കണ

സിപിഐഎമ്മന്റെ നിര്‍ദ്ദേശമാണ് ശിശുക്ഷേമ സമിതി നടപ്പിലാക്കിയതെന്നും ഷാഫി പറഞ്ഞു. ഇക്കാര്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. സിപിഐഎമ്മും സര്‍ക്കാരും ഒരിക്കലും അമ്മയ്ക്കൊപ്പം നിന്നിട്ടില്ലെന്നും ഷാഫി പറമ്പില്‍ തൃശൂരില്‍ പറഞ്ഞു.

കേരളം ലോകത്തിനു മുന്നിൽ തലകുനിച്ച സംഭവമാണുണ്ടായത്. വിഷയം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയിലോ ശിശുക്ഷേമ സമിതിയിലോ ഷിജു ഖാനെന്ന നേതാവിലോ അവസാനിക്കുന്ന ഒന്നല്ല. ഷിജു ഖാന്‍ നടപ്പിലാക്കിയത് പാര്‍ട്ടി നിലപാടാണെന്ന് വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ മനസ്സിലാകുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button