മോഫിയയുടെ മരണത്തില്‍ ഗുരുതര ആരോപണങ്ങളുമായി മോഫിയയുടെ പിതാവ് ദില്‍ഷാദ് കെ സലീം രംഗത്ത്. മോഫിയയുടെ ഭര്‍ത്താവിനും, പൊലീസിനുമെതിരെയാണ് ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ഭര്‍തൃഗൃഹത്തില്‍ മോഫിയ ക്രൂര പീഡനങ്ങള്‍ക്ക് ഇരയായി. ഭര്‍ത്താവ് സുഹൈല്‍ ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയായിരുന്നു. ഭര്‍ത്താവിന്റെ ക്രൂരതകള്‍ സഹിക്കാന്‍ വയ്യാതെയാണ് മോഫിയ വീട്ടിലേക്ക് തിരിച്ച് വന്നതെന്ന് പിതാവ് മാധ്യമങ്ങളോട് പറഞ്ഞു..
Also Read : പ്രണയം നടിച്ച് പീഡനം : പോക്സോ കേസിലെ പ്രതി ആറ് വർഷത്തിന് ശേഷം വിമാനത്താവളത്തില്‍ അറസ്റ്റിൽ
സ്ത്രീധനം വാങ്ങാതെയാണ് വിവാഹം കഴിച്ചത്. പിന്നീട് സ്വര്‍ണ്ണം ആവശ്യപ്പെടുകയും, പഠനം വരെ നിര്‍ത്താന്‍ നിര്‍ബന്ധിച്ചിരുന്നതായും പിതാവ് പറഞ്ഞു. പൊലീസില്‍ പരാതിപ്പെട്ടപ്പോള്‍ കുട്ടി സഖാവെന്നയാളും, സിഐ സുധീറും ചേര്‍ന്ന് ഒത്തുതീര്‍പ്പിന് ശ്രമിച്ചു. സിഐ തന്റെ മകളോട് കരുണ കാണിച്ചില്ലെന്നും പിതാവ് ആരോപിച്ചു.
സുഹൈല്‍ പെരുമാറിയിരുന്നത് സൈക്കോപാത്തിനെ പോലെയായിരുന്നു എന്ന് സഹപാഠികള്‍ പറയുന്നു. അടുത്ത സുഹൃത്തുക്കളോടെ ഭര്‍ത്താവിന്റെ പെരുമാറ്റ വൈകൃതങ്ങളെ കുറിച്ച് മോഫിയ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞിരുന്നു. ശരീരത്തിന്റെ രഹസ്യ ഭാഗങ്ങളില്‍ ടാറ്റി ഒട്ടിക്കുക, പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുക തുടങ്ങി നിരവധി ക്രൂരതകളാണ് മൗഫിയ നേരിടേണ്ടി വന്നത്. ഇക്കാര്യങ്ങള്‍ മോഫിയയ്ക്ക് മാതാപിതാക്കളോടും ബന്ധുക്കളോടും പറയാനാവാത്തതിന്റെ വിഷമവും അലട്ടിയിരുന്നു
ഇന്ന് പുലര്‍ച്ചെയാണ് ബന്ധുവീട്ടില്‍ നിന്ന് ഇവരെ പിടികൂടിയത്. കോതമംഗലത്തെ ബന്ധുവീട്ടില്‍ ഇവര്‍ ഒളിവില്‍ കഴിയുകയായിരുന്നു. ആത്മഹത്യപ്രേരണയ്ക്കും സ്ത്രീധന പീഡനത്തിനുമാണ് ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസില്‍ ആലുവ സി.ഐ സുധീറിനെതിരെ വകുപ്പുതല നടപടി ഉണ്ടായേക്കും.
Post Your Comments