ശബരിമല തീര്‍ത്ഥാടനം സുഗമമാക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സംവിധാനമാണ് വെര്‍ച്വല്‍ ക്യൂ. ഇതിലൂടെ തീര്‍ത്ഥാടകരുടെ നിരയും ക്രമവും നേരത്തെ നിശ്ചയിച്ച് ദര്‍ശനത്തിന് പ്രത്യേക സമയം അനുവദിക്കുന്നു. ഓണ്‍ലൈന്‍ വഴി വെര്‍ച്വല്‍ ക്യൂ ബുക്കിങ് ചെയ്യാന്‍ സാധിക്കും. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കപ്പെടാൻ വെര്‍ച്വല്‍ ക്യൂവിലൂടെ സാധിക്കുന്നു.
വെര്‍ച്വല്‍ ക്യൂ ബുക്കിങ് എങ്ങനെ..
sabarimalaonline.org എന്ന വെബ്സൈറ്റ് വഴിയാണ് ബുക്കിങ്ങ് ചെയ്യേണ്ടത്. ആദ്യമായി രജിസ്റ്റര്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യുക. അതിന് ശേഷം വരുന്ന വിന്‍ഡോയില്‍ പേര്, ജനന തീയതി, വിലാസം, രാജ്യം, പിൻ കോഡ്, ഐഡന്റിറ്റി പ്രൂഫ്, സ്കാൻ ചെയ്ത ഫോട്ടോ, ഫോൺ നമ്പർ തുടങ്ങിയ കൃത്യമായ വിവരങ്ങള്‍ നല്‍കുക. തുടര്‍ന്ന് ഇ-മെയിൽ ഐഡി നൽകി പാസ്‌വേഡ് ക്രിയേറ്റ് ചെയ്യുക. പാസ്‌വേഡ് വീണ്ടും കണ്‍ഫോം ചെയ്യുക.
അതിന് ശേഷം, നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുന്നുവെന്ന് സാക്ഷ്യപ്പെടുത്തിക്കൊണ്ട് ബോക്സിൽ ടിക്ക് ചെയ്യുക. പിന്നീട് കണ്ടിന്യൂ ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അതിന് ശേഷം രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഫോണ്‍ നമ്പറിലേക്ക് ഒടിപി സന്ദേശം ലഭിക്കും. ഒടിപി സൈറ്റില്‍ നല്‍കി അക്കൗണ്ട് വെരിഫൈ ചെയ്യുക. ഇതോടെ രജിസ്ട്രേഷന്‍ പ്രക്രിയ പൂര്‍ത്തിയാവുന്നു.
ദര്‍ശന സമയം തിരഞ്ഞെടുക്കുന്നതിന്!
വെബ് സൈറ്റിന്റെ ഹോം പേജില്‍ കാണുന്ന ലോഗിന്‍ ബട്ടണില്‍ ക്ലിക്ക് ചെയ്ത് നേരത്തെ സെറ്റ് ചെയ്ത ഇ-മെയില്‍ ഐഡിയും പാസ്‌വേഡും നല്‍കി ലോഗിന്‍ ചെയ്യുക. അതിന് ശേഷം വരുന്ന വിന്‍ഡോയില്‍ നിന്നും വെര്‍ച്വല്‍ ക്യൂ എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഗ്രൂപ്പ് എന്ന ഓപ്ഷനില്‍ എത്രപേരെ വേണമെങ്കിലും ചേര്‍ക്കാന്‍ സാധിക്കും. ഇത്തരത്തില്‍ ചേര്‍ക്കപ്പെടുന്നവരുടെ വ്യക്തിഗത വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തണം.
Post Your Comments