KannurNattuvarthaLatest NewsKeralaNews

നാടോടി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് : രാജസ്ഥാന്‍ സ്വദേശി പിടിയിൽ

രാ​ജ​സ്ഥാ​ന്‍ കോ​ട്ട സ്വ​ദേ​ശി​യാ​യ വി​ക്കി ബ്യാ​രി​യാ​ണ് (25) അ​റ​സ്​​റ്റി​ലാ​യ​ത്

ക​ണ്ണൂ​ര്‍: നാ​ടോ​ടി പെ​ണ്‍കു​ട്ടി​യെ പീ‍ഡിപ്പിച്ച കേ​സി​ല്‍ രാ​ജ​സ്ഥാ​ന്‍ കോ​ട്ട സ്വ​ദേ​ശി​ അറസ്റ്റിൽ. രാ​ജ​സ്ഥാ​ന്‍ കോ​ട്ട സ്വ​ദേ​ശി​യാ​യ വി​ക്കി ബ്യാ​രി​യാ​ണ് (25) അ​റ​സ്​​റ്റി​ലാ​യ​ത്.

ക​ണ്ണൂ​ര്‍ ടൗ​ണ്‍ പൊ​ലീ​സ് ആ​റു​മാ​സ​ത്തി​നു ​ശേ​ഷമാണ് പ്രതിയെ അ​റ​സ്​​റ്റു​ ചെ​യ്തത്. ക​ണ്ണൂ​രി​ല്‍ നി​ന്ന്​ പൊ​ലീ​സ് സം​ഘം രാ​ജ​സ്ഥാ​നി​ലെ​ത്തി​യാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​ൽ വി​ക്കി​യു​ടെ സ​ഹോ​ദ​രി​ കാ​ജോ​ളി​നെ പൊ​ലീ​സ്​ നേ​ര​ത്തെ അ​റ​സ്​​റ്റ്​ ചെ​യ്​​തി​രു​ന്നു.

ക​ണ്ണൂ​ര്‍ ന​ഗ​ര​ത്തി​ലു​ള്‍പ്പെ​ടെ ബ​ലൂ​ണ്‍ വി​ല്‍പ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന വി​ക്കി​ ബ്യാ​രി, സ​ഹോ​ദ​രി കാ​ജോളിന്റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് മ​റ്റൊ​രു രാ​ജ​സ്ഥാ​ന്‍ സം​ഘ​ത്തി​ലെ ബ​ലൂ​ണ്‍ വി​ല്‍പ​ന​ക്കാ​രി​യാ​യ 16കാ​രിയെ പീ​ഡി​പ്പി​ച്ച​ത്.

Read Also : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് പരാതി : യുവാവിനെതിരെ കേസെടുത്തു

ക​ണ്ണൂ​ര്‍ സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ര്‍ ആ​ര്‍. ഇ​ള​ങ്കോ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് കേ​സ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​ത്. വി​ക്കി പ്ര​ണ​യം ന​ടി​ച്ചാ​ണ് സ​ഹോ​ദ​രി​യു​ടെ സ​ഹാ​യ​ത്തോ​ടെ പെ​ണ്‍കു​ട്ടി​യെ വ​ശീ​ക​രി​ച്ച​ത്. അറസ്റ്റ് ചെയ്ത പ്രതിയെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ശേഷം റി​മാ​ൻ​ഡ്​ ചെ​യ്​​തു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button