ThiruvananthapuramNattuvarthaLatest NewsKeralaNews

‘ഞങ്ങളൊരുപാട് പൊലീസുകാരെ കണ്ടിട്ടുണ്ട്, നിങ്ങളടിക്ക് ഞങ്ങള് ഞങ്ങടെ ജോലി ചെയ്യും’: പൊലീസിനോട് യൂത്ത് കോണ്‍ഗ്രസ്

അറസ്റ്റു ചെയ്യാനുള്ള ശ്രമത്തെ പ്രതിരോധിച്ച പ്രവര്‍ത്തകനോട് ബലം പിടിക്കാന്‍ നില്‍ക്കല്ലേ എന്ന് പൊലീസും പറഞ്ഞു

തിരുവനന്തപുരം: ദത്ത് വിവാദ വിഷയവുമായി ബന്ധപ്പെട്ട് ശിശുക്ഷേമ സമിതി ഓഫീസില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ പൊലീസുമായി വാക്കേറ്റം. സമിതി സെക്രട്ടറി ഷിജു ഖാന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞതോടെയാണ് ഇരുവിഭാഗവും തമ്മില്‍ വലിയ വാക്‌പോരുണ്ടായത്.

Read Also : ശബരിമല ദർശനം വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് : അറിയേണ്ടതെല്ലാം

‘പൊലീസ് അടിക്കുമെന്ന് അറിയാലോ, പൊലീസിനെ ആദ്യമായിട്ടല്ലോ നമ്മള് കാണുന്നത്, ഞങ്ങളൊരുപാട് പൊലീസുകാരെ കണ്ടിട്ടുണ്ട്. നിങ്ങളടിക്ക്, പൊലീസ് പൊലീസിന്റെ ജോലി ചെയ്യും, ഞങ്ങള് ഞങ്ങടെ ജോലി ചെയ്യും’ എന്നിങ്ങനെയായിരുന്നു പ്രതിഷേധക്കാരുടെ പ്രതികരണം.

അറസ്റ്റു ചെയ്യാനുള്ള ശ്രമത്തെ പ്രതിരോധിച്ച പ്രവര്‍ത്തകനോട് ബലം പിടിക്കാന്‍ നില്‍ക്കല്ലേ എന്ന് പൊലീസും പറഞ്ഞു. വാക്ക് പോരിനിടെ പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button