Latest NewsNewsIndia

ജമ്മുകശ്മീരില്‍ ഭീകരാക്രമണം

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരാക്രമണം. ഇന്ന് ഉച്ചയോടെയാണ് സംഭവം. യാതൊരു പ്രകോപനവും കൂടാതെ ഭീകരര്‍ സുരക്ഷാ സേനയ്ക്ക് നേരെ നിറയൊഴിയ്ക്കുകയായിരുന്നു. തുടര്‍ന്നു നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു. ശ്രീനഗറിലെ രാംഭാഗ് മേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.

Read Also : എല്‍പിജി സബ്‌സിഡി പുനഃസ്ഥാപിക്കും,സിലിണ്ടറുകളില്‍ 303 രൂപ വരെ ഇളവുണ്ടാകുമെന്ന് സൂചന

കൊല്ലപ്പെട്ട ഭീകരര്‍ റെസിസ്റ്റ് ഫ്രണ്ട് ഭീകര സംഘടനയില്‍ ഉള്‍പ്പെട്ടവര്‍ ആണെന്നും ഇതില്‍ ടിആര്‍എഫ് കമാന്‍ഡര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും സുരക്ഷാസേന അറിയിച്ചു. ലഷ്‌കര്‍ ഭീകരരുടെ പിന്തുണയുള്ള സംഘടനയാണ് ടിആര്‍എഫ്. കൂടുതല്‍ ഭീകരര്‍ പ്രദേശത്ത് ഉണ്ടെന്ന വിവരത്തെ തുടര്‍ന്ന് സുരക്ഷാ സേന തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

അതേസമയം ഇന്നലെ മൂന്ന് ഭീകരരെ സുരക്ഷാ സേന പിടികൂടിയിരുന്നു. ഈ മാസം ആദ്യം, ശ്രീനഗറില്‍ സെയില്‍സ് മാന്‍ മുഹമ്മദ് ഇബ്രാഹിം അഹമ്മദിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെയാണ് സൈന്യം പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button