വേലൂര്‍: കുറുമാലിലെ വീട്ടിൽ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. കൊലപാതകമാണോ എന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
കുറുമാൽ മിച്ചഭൂമിയിലെ കുരിശുങ്കല്‍ ഡെന്നിയുടെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ച് ദിവസത്തിലധികം പഴക്കം ഉള്ളതിനാല്‍ ആരുടേതാണെന്ന് സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല.
ഈ വീട്ടില്‍ വീട്ടുടമ ഡെന്നി തനിച്ചായിരുന്നു താമസം. അദ്ദേഹത്തിന്റേതാകാമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ. വീടിന്റെ വാതില്‍ ചാരിയിട്ട നിലയിലായിരുന്നു. വീടിന് പിൻ ഭാഗത്ത് നിന്നും രക്തം പുരണ്ടതെന്ന് കരുതുന്ന വടിക്കഷണം പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
Read Also : ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്ന് ഗൃഹനാഥന്റെ ആത്മഹത്യ : പണം പലിശക്ക് കൊടുത്തവരുടെ വീടുകളിൽ റെയ്ഡ്
എരുമപ്പെട്ടി ഇന്‍സ്പെക്ടര്‍ കെ.കെ. ഭൂപേഷ്, എസ്.ഐ കെ. അബ്ദുൽ ഹക്കീം എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഫോറന്‍സിക് വിഭാഗവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു.
Post Your Comments