വാഷിംഗ്ടൺ: അമേരിക്കയിൽ കൊവിഡ് കേസുകളുടെ എണ്ണത്തിൽ അപ്രതീക്ഷിത വർദ്ധനവ്. കൊവിഡ് ഡെൽറ്റ വകഭേദം അതിവേഗത്തിൽ പടർന്ന് പിടിക്കുന്നത് മൂലം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ഐസിയു കിടക്കകൾ തികയാതെ വരുമെന്ന് ആശങ്ക. കൊളറാഡോ, മിനിസോട്ട, മിഷിഗൺ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് നിലവിൽ ഏറ്റവും കൂടുതൽ ഐസിയു കിടക്കകൾ ഉപയോഗിക്കപ്പെടുന്നത്.
മിഷിഗണിലാണ് രോഗികളുടെ എണ്ണം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. രാജ്യത്ത് വാക്സിനേഷൻ കൂടുതൽ വേഗത്തിലാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അമേരിക്കൻ ആരോഗ്യ വകുപ്പ് അറിയിച്ചു.
യൂറോപ്പിലും കൊവിഡ് കേസുകളുടെ എണ്ണം കുതിച്ചുയരുകയാണ്. ജർമ്മനിയിൽ കഴിഞ്ഞ ദിവസം 30,643 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. യൂറോപ്പിൽ ചുരുങ്ങിയ സമയം കൊണ്ട് 20 ലക്ഷത്തോളം കേസുകൾ റിപ്പോർട്ട് ചെയ്തതായാണ് വിവരം. 27,000 ത്തോളം പേരാണ് മരിച്ചിരിക്കുന്നത്.
Post Your Comments