Latest NewsNewsInternational

കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ ഓൺലൈൻ സൈബർ പോരാളികളെ പരിഹസിച്ച് വൈറൽ ഗാനം: നിരോധിച്ച് ചൈന

ചൈനീസ് ഭാഷയായ മാൻഡറിലാണ് വരികൾ

ബീജിങ് : മലേഷ്യന്‍ ഗായകനായ നമവീയുടെ പുതിയ സംഗീത ആല്‍ബം നിരോധിച്ച് ചൈന. ഫ്രാജൈല്‍ എന്ന ആല്‍ബമാണ് ചൈന നിരോധിച്ചത്. ചൈനയെയും ചൈനീസ് ജനങ്ങളെയും അപമാനിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപ‌ടി.

ചൈനയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അനുഭാവികള്‍ ഓണ്‍ലൈനില്‍ ഭരണകൂടത്തിനെതിരെയുള്ള വിമര്‍ശനങ്ങളെ ആക്രമിക്കുന്നതിനെ സംഗീത ആല്‍ബത്തില്‍ പരിഹസിക്കുന്നുണ്ട്. ചൈനീസ് ഭരണ കൂടത്തിനെതിരെയുള്ള പരിഹാസം, സൈബര്‍ സഖാക്കളുടെ ഓണ്‍ലൈനിലെ ആക്രമണങ്ങള്‍, ഹോങ്കോങ്, തായ്വാന്‍ വിഷയം എന്നിവ ഫ്രാജൈല്‍ എന്ന ആല്‍ബത്തിലുണ്ട്. ഒരു പ്രണയ​ഗാനമായാണ് ഫ്രജൈൽ ഒറ്റ നോട്ടത്തിൽ തോന്നുക. എന്നാൽ വരികളിലുടനീളം ചൈനയ്ക്കെതിരെയുള്ള പരിഹാസമാണ് ഇതിലുള്ളത്.

Read Also  :  വിദ്യാർഥികൾക്ക് കഞ്ചാവ് വിതരണം : മൂന്നുപേർ അറസ്റ്റിൽ

നമവീ തന്നെ എഴുതിയ വരികൾ പാടിയിരിക്കുന്നത് ഇദ്ദേഹവും ഓസ്ട്രേലിയൻ ചൈനീസ് സിം​ഗറായ കിംബെർലി ചെനും ചേർന്നാണ്. ചൈനീസ് ഭാഷയായ മാൻഡറിലാണ് വരികൾ. ആൽബം ശ്രദ്ധ നേടിയതോ‌ടെയാണ് ചൈന വിലക്കുമായി രം​ഗത്തെത്തിയത്. ഫ്രജൈൽ ചൈനയിൽ നിരോധിക്കുകയും രണ്ട് പേരെയും ചൈനീസ് സോഷ്യൽ മീഡിയയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. എന്നാൽ ​ഇത്തരമൊരു ​ഗാനം തയ്യാറാക്കിയതിൽ ഒരു ഖേദവുമില്ലെന്ന് നമവീ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button