KeralaLatest NewsNews

ഇസ്ലാമിസ്റ്റുകൾ പോൺ സൈറ്റുകൾ അടക്കി വാഴുന്നു, വിദ്വേഷം അതിരു കടക്കുന്നു: ജസ്ല മാടശ്ശേരി

സമൂഹത്തിൽ വിദ്വേഷം അതിര് കടക്കുകയാണെന്ന് ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി. എന്തുകൊണ്ട് ഇസ്‌ലാമിനെ മാത്രം വിമർശിക്കുന്നു, മറ്റ് മതങ്ങളെ വിമർശിക്കാത്തത് എന്താണെന്ന് പലരും തന്നോട് ചോദിച്ചിട്ടുണ്ടെന്ന് ജസ്ല പറയുന്നു. ഇത്തരം ചോദ്യങ്ങൾക്കുള്ള കൃത്യമായ മറുപടി നൽകുകയാണ് ജസ്ല. ജനിച്ച് വളർന്നത് ഇസ്‌ലാം മതത്തിൽ ആയതുകൊണ്ട്, ആ മതവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അറിയാവുന്നതെന്നും അതുകൊണ്ടാണ് ഇസ്‌ലാം മതത്തിന്റെ വാഗ്‌ദാക്കൾ എന്ന് പറഞ്ഞ് നടക്കുന്നവരെ വിമർശിച്ച് രംഗത്ത് വരുന്നതെന്നുമാണ് ജസ്ല പറയുന്നത്.

ക്രിസ്ത്യൻ മതവിഭാഗത്തിലെയും ഹിന്ദു മതവിഭാഗത്തിലെയും സ്ത്രീകൾ അനുഭവിക്കുന്ന അവസ്ഥകൾ തുറന്നു പറഞ്ഞാൽ ആ മതവിഭാഗത്തിലുള്ള ആളുകളെ അത് അത്ര വലുതായി ബാധിക്കാറില്ലെന്നും മുസ്ലിം വിഭാഗത്തിൽ പെട്ടവരേക്കാൾ കുറച്ചധികം സഹിഷ്ണുത അവർക്കുണ്ടെന്നാണ് മനസിലായിട്ടുള്ളതെന്നും ജസ്ല പറയുന്നു. മതങ്ങൾക്കെതിരെ എഴുതാൻ തുടങ്ങിയപ്പോൾ വലിയ രീതിയിൽ സൈബർ ആക്രമണം നടന്നുവെന്ന് ജസ്ല പറയുന്നു.

ജസ്ലയുടെ വാക്കുകൾ:

‘സമൂഹത്തിൽ പല മേഖലയിലുള്ളവർ ഒരു സെക്ഷ്വൽ കഥാപാത്രമാക്കിയും ടോയ് ആക്കിയുമൊക്കെയാണ് യൂട്യൂബ് ചാനലുകളിൽ പലരും വീഡിയോകൾ ചെയ്യുന്നത്. എനിക്ക് ഇത്തരത്തിലുള്ള ഒരുപാട് സൈബർ ആക്രമണം നേരിടേണ്ടി വന്നത്. പോൺസൈറ്റുകളിൽ നിറയെ മലയാളികളുടെ വീഡിയോ ആണ്. ഏതൊക്കെയോ സ്ത്രീകളുടെ നഗ്ന വീഡിയോകൾ ഇട്ടിട്ട് ക്യാപ്‌ഷൻ ആയിട്ട് കൊടുക്കുന്നത് എന്റെ പേരാണ്. ഇതൊക്കെ ചെയ്യുന്ന ആൾക്കാരുടെ വീട്ടിലും ഇല്ലേ സ്ത്രീകൾ? മതമോ ദൈവമോ ഒന്നും സമൂഹത്തിൽ വിമർശനത്തിന് അതീതമല്ല. എന്റെ വീഡിയോസും ഫോട്ടോസും അല്ലെന്ന് എനിക്കറിയാം. പക്ഷെ, അതിൽ ഒരുപാട് പെൺകുട്ടികളുടെ ഫോട്ടോയും വീഡിയോയും അവരറിയാതെ എടുക്കുന്നതും അപ്ലോഡ് ചെയ്യുന്നതും ഉണ്ട്. മുസ്ലിം നാമധാരികൾ ആണല്ലോ ഇതെല്ലാം ചെയ്യുന്നത് എന്ന് ആലോചിക്കുമ്പോഴാണ്. നിങ്ങളുടെ മതത്തെ ഇതെല്ലാം വിലയിരുത്തും. ഇസ്‌ലാമിന് വേണ്ടിയാണല്ലോ നിങ്ങൾ ഇതൊക്കെ ചെയ്യുന്നത് എന്നോർക്കുമ്പോഴാണ്.

മതത്തിന്റെ ഉള്ളിൽ നിന്നുകൊണ്ട് നിങ്ങൾ എന്തൊക്കെയാണ് ചെയ്യുന്നത്. ഇത്തരത്തിൽ പോൺസൈറ്റുകളിൽ വീഡിയോ ഉണ്ടാക്കി ഇടുന്നത് ഒരുതരം മനോരോഗം ആണ്. സ്വന്തം പെങ്ങന്മാരുടെ പേരൊക്കെ പോൺസൈറ്റുകളിൽ നിങ്ങൾ ഇങ്ങനെ ഇടുമോ? ഒരു മലയാളി ആയത്തിനിൽ എനിക്ക് അത്ര വലിയ അഭിമാനമൊന്നുമില്ല. അത്രയും വൃത്തികെട്ട പണി ചെയ്യുന്നവരാണ്. ഇപ്പോഴത്തെ പെൺകുട്ടികൾ ഒക്കെ സ്മാർട്ട് ആണ്. സ്വന്തമായി അഭിപ്രായവും നിലപാടും ഉള്ളവരാണ്’, ജസ്ല പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button