Latest NewsKeralaNewsCrime

മലപ്പുറത്ത് ഭാര്യാ സഹോദരിയെ ബലാത്സംഗം ചെയ്ത കേസ്: പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി

കോഴിക്കോട് കാക്കൂർ സ്വദേശിയായ പ്രതി വിദേശ കപ്പലിലെ ജീവനക്കാരനാണ്

മലപ്പുറം : പ്രായപൂർത്തിയാകാത്ത ഭാര്യാ സഹോദരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തവും 17 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മഞ്ചേരി പോക്സോ കോടതി ജഡ്ജി പി ടി പ്രകാശനാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ സോമസുന്ദരന്‍ ഹാജരായി.

പീഡിപ്പിച്ച കുറ്റത്തിന് ജീവപര്യന്തം തടവും 50,000 രൂപ പിഴയും പലതവണ പീഡിപ്പിച്ച കുറ്റത്തിന് ജീവപര്യന്തം തടവും 50,000 രൂപ പിഴയും അടക്കണം. പോക്‌സോ വകുപ്പുകൾ പ്രകാരം പല തവണ പീഡനം നടത്തിയതിനും ബന്ധുവിനെ പീഡിപ്പിച്ചതിനും 7 വർഷം വീതം തടവും 50,000 രൂപ വീതം പിഴയും അടക്കണം.. ഇതിന് പുറമെ സ്ത്രീത്വത്തെ അപമാനിച്ചതിന് 1 വർഷം തടവും ഭീഷണിപ്പെടുത്തിയതിന് 2 വർഷം കഠിന തടവും അനുഭവിക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. പിഴ പീഡനത്തിന് ഇരയായ പെൺകുട്ടിക്ക് നൽകണം.

Read Also  :  ദേശീയ ദിനം: പൊതുമേഖലയ്ക്ക് അവധി പ്രഖ്യാപിച്ച് യുഎഇ

കോഴിക്കോട് കാക്കൂർ സ്വദേശിയായ പ്രതി വിദേശ കപ്പലിലെ ജീവനക്കാരനാണ് . വിദ്യാസമ്പന്നൻ കൂടിയായ പ്രതി ശിക്ഷയിൽ ഇളവ് അർഹിക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതിക്കെതിരെ ഭാര്യ വധശ്രമത്തിന് നൽകിയ കേസിന്റെ വിചാരണയും നടക്കുകയാണ്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button