Latest NewsKeralaUSAEuropeNewsIndiaEntertainmentInternationalSports

ഡൊണാൾഡ് ട്രംപിന് ബ്ലാക്ക്ബെൽറ്റ്: ആയോധനകലയിൽ പുടിനൊപ്പമെന്ന് മാധ്യമങ്ങൾ; മോഹൻലാലിന് പിന്നിലെന്ന് മലയാളികൾ

വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന് ബ്ലാക്ക്ബെൽറ്റ്. തായ്ക്വൊണ്ടോയിലാണ് ട്രമ്പിന് ബ്ലാക്ക്ബെൽറ്റ് കിട്ടിയിരിക്കുന്നത്. കുക്കിവോൺ അക്കാദമിയാണ് ആദരസൂചകമായി ട്രംപിന് ബ്ലാക്ക് ബെൽറ്റ് നൽകിയത്.

Also Read:‘ഭാവി അവതാളത്തിൽ‘: അഫ്ഗാനിസ്ഥാനിലെ പാകിസ്ഥാൻ എംബസിക്ക് മുന്നിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം

വീണ്ടും അധികാരത്തിലെത്തിയാൽ പാർലമെന്റിൽ തയ്ക്വാൻഡോ വേഷത്തിലെത്തുമെന്ന് ട്രമ്പ് പറഞ്ഞു. ശക്തമായ പ്രതിരോധം തീർക്കുന്ന കായികാഭ്യാസമാണ് തയ്‌ക്വാൻഡോയെന്നും ട്രംപ് പ്രശംസിച്ചു. ഇതോടെ ആയോധനകലയിൽ ട്രമ്പ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനൊപ്പമെത്തിയെന്ന് മാധ്യമങ്ങൾ ചൂണ്ടിക്കാട്ടി. 2013ൽ ദക്ഷിണകൊറിയ സന്ദർശനത്തിനിടെ പുടിനും തായ്ക്വൊണ്ടോയിൽ ബ്ലാക്ക്ബെൽറ്റ് ലഭിച്ചിരുന്നു.

സൂപ്പർ താരം മോഹൻലാലിനും തായ്ക്വൊണ്ടോയിൽ ബ്ലാക്ക്ബെൽറ്റുണ്ട്. 2012ൽ ദക്ഷിണ കൊറിയയിലെ അന്താരാഷ്ട്ര തായ്ക്വൊണ്ടോ ആസ്ഥാനമാണ് മോഹൻലാലിന് ബ്ലാക്ക്ബെൽറ്റ് നൽകിയത്. ഇതോടെ ട്രമ്പ് ആയോധനകലയിൽ മോഹൻലാലിനൊപ്പമാണെന്നാണ് മലയാളി ട്രോളന്മാർ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റുകൾ തീർക്കുന്നത്. എന്നാൽ മുൻ റെസ്ലിംഗ് ചാമ്പ്യൻ കൂടിയായ മോഹൻലാലിനോട് ട്രമ്പിനെ താരതമ്യം ചെയ്യാനാകില്ലെന്നാണ് ലാലേട്ടൻ ആരാധകരുടെ വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button