KeralaLatest NewsNews

‘പെണ്ണുങ്ങളൊക്കെ താഴെ ഇരിക്കിം’:മതപണ്ഡിതൻ എത്തിയപ്പോൾ വനിതാ പഞ്ചായത്ത് പ്രസിഡന്റിനെ വേദിയിൽ നിന്ന് ഇറക്കിവിട്ടു, വിവാദം

കോഴിക്കോട്: യൂത്ത് ലീഗ് പരിപാടിയില്‍ നിന്ന് ലീഗ് വനിതാ നേതാവിനെ ഇറക്കിവിട്ടു. കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശംലൂലത്തിനെയാണ് വേദിയിൽ നിന്നും ഇറക്കിവിട്ടത്. 1921 ലെ മലബാര്‍ സമരങ്ങളുടെ ഭാഗമായി കോഴിക്കോട് ചെറുവാടിയില്‍ നടന്നിരുന്ന ‘ചെറുവാടി യുദ്ധ’ത്തിന്റെ നൂറാം വാര്‍ഷിക പരിപാടിക്കിടെയാണ് സംഭവം. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ സംഭവം വിവാദമായിരിക്കുകയാണ്. തിരുവമ്പാടി മണ്ഡലം യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തിൽ നവംബർ 12 നായിരുന്നു പരിപാടി നടന്നത്.

Also Read:എറണാകുളം വിട്ട് പോകാം: സ്വപ്നക്ക് ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകി കോടതി

പരിപാടിയുടെ മുഖ്യാതിഥിയായ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ വേദിയിൽ എത്തിയപ്പോഴാണ് ഏക വനിതാ അംഗമായ ശംലൂലത്തിനോട് താഴെ ഇരിക്കാൻ ആവശ്യപ്പെട്ടതും തുടർന്ന് വേദിയിൽ നിന്നും പുറത്താക്കപ്പെട്ടതും. പരിപാടിയില്‍ കോളേജ് അധ്യാപകനായ അജ്മലിന്റെ പ്രസംഗം 20 മിനിറ്റ് പിന്നിട്ടപ്പോഴാണ് സംഭവം. മലബാര്‍ സമരത്തിലെ സ്ത്രീ പ്രാതിനിധ്യം സംബന്ധിച്ച് സംസാരിക്കുമ്പോഴായിരുന്നു വേദിയിലെ ഏക സ്ത്രീയ്ക്ക് ഇറങ്ങിപ്പോകേണ്ടി വന്നതെന്നതും ശ്രദ്ധേയം. മുഖ്യാതിഥിയായ ഇ.കെ. സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂര്‍ എത്തിയപ്പോൾ വേദിയിലുണ്ടായിരുന്നവരെല്ലാം ബഹുമാനത്തോടെ അദ്ദേഹത്തെ സ്വീകരിച്ചു. കൂട്ടത്തിൽ ശംലൂലവും ഉണ്ടായിരുന്നു.

ശംലൂലത്തെ കണ്ടതും അബ്ദുസമദ് വിരല്‍ ചൂണ്ടി ’പെണ്ണുങ്ങളൊക്കെ താഴെ ഇരിക്കിം’ എന്ന് പറയുകയായായിരിന്നു. വേദിയിൽ നിന്നും ഇറങ്ങിപ്പോകാന്‍ അബ്ദുസമദ് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് നിസാഹായയായി ശംലൂലത്ത് വേദിയില്‍ നിന്ന് ഇറങ്ങിപ്പോകുന്നതും ആരും ഇത് തടയാൻ ശ്രമിക്കാത്തതും വീഡിയോയിൽ ഉണ്ട്. സമൂഹ മാധ്യമങ്ങളിലടക്കം സംഭവത്തില്‍ പലകോണുകളില്‍നിന്നും വിമര്‍ശനമുയരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button