Latest NewsIndia

മനുഷ്യാവകാശ പ്രവർത്തകന്റെ ലേബലിൽ ഭീകര സംഘടനകൾക്ക് ഫണ്ടിംഗ്: കാശ്മീരിൽ ഒരാൾ അറസ്റ്റിൽ

ഭീകര ബന്ധങ്ങളുമായി ബന്ധപ്പെട്ട് നേരത്തെയും ഖുറാമിന്റെ വീട്ടിൽ എൻഐഎ റെയ്ഡ് നടത്തിയിരുന്നു.

ശ്രീനഗർ : ഭീകര സംഘടനകൾക്ക് ഫണ്ട് എത്തിച്ച് നൽകുന്നതുമായി ബന്ധപ്പെട്ട കേസിൽ കശ്മീരിൽ മനുഷ്യാവകാശ പ്രവർത്തകൻ അറസ്റ്റിൽ. ഇയാളെ കസ്റ്റഡിയിലെടുത്ത് വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഭീകര ബന്ധങ്ങളുമായി ബന്ധപ്പെട്ട് നേരത്തെയും ഖുറാമിന്റെ വീട്ടിൽ എൻഐഎ റെയ്ഡ് നടത്തിയിരുന്നു.

ജമ്മു കശ്മീരിലെ വിവിധ ഇടങ്ങളിലായി എൻഐഎ നടത്തിയ റെയ്ഡിലാണ് മനുഷ്യാവകാശ പ്രവർത്തകനായ ഖുറാം പർവേസിനെ അറസ്റ്റ് ചെയ്തത്. സോൻവാറിലെ ഖുറാമിന്റെ വീട്ടിൽ ഉദ്യോഗസ്ഥർ മണിക്കൂറുകളോളം നേരം പരിശോധന നടത്തിയിരുന്നു.

അമീറ കദലിലുള്ള ഇയാളുടെ ഓഫീസിലും രാവിലെ റെയ്ഡ് നടന്നു. തീവ്രവാദ ബന്ധം തെളിയിക്കുന്ന നിരവധി തെളിവുകൾ ഇവിടെ നിന്നും ഉദ്യോഗസ്ഥർക്ക് ലഭിച്ചു. പ്രാദേശിക പോലീസും പാരാ മിലിട്ടറിയും എൻഐഎ ഉദ്യോഗസ്ഥരെ പരിശോധനയ്‌ക്ക് പിന്തുണച്ചു. ഇയാൾക്കെതിരെ യുഎപിഎ ഉൾപ്പെടെയുള്ള കേസുകൾ ചുമത്തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button