Latest NewsUAENewsInternationalGulf

തുർക്കി സന്ദർശിക്കാനൊരുങ്ങി ശൈഖ് മുഹമ്മദ് ബിൻ സയിദ്

അബുദാബി: അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ തുർക്കി സന്ദർശിക്കും. തുർക്കി പ്രസിഡന്റ് റജബ് ത്വയിബ് എർദോഗന്റെ ക്ഷണപ്രകാരം ബുധനാഴ്ച്ചയാണ് ശൈഖ് മുഹമ്മദ് ബിൻ സായിദ് തുർക്കിയിലേക്ക് ഔദ്യോഗിക സന്ദർശനം നടത്തുന്നത്.

Read Also: ദേശീയതലത്തിലും മുസ്ലിം സ്ഥാപനങ്ങൾക്ക് നേരെയും സംഘപരിവാർ നടത്തുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ: ഫാത്തിമ തഹ്‌ലിയ

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വർധിപ്പിക്കുന്നതിനുള്ള ചർച്ചകൾ അദ്ദേഹം തുർക്കി പ്രസിഡന്റുമായി നടത്തും. പൊതുവായ ഉത്കണ്ഠയുള്ള നിരവധി വിഷയങ്ങളെ കുറിച്ചും ഏറ്റവും പുതിയ പ്രാദേശിക, അന്തർദേശീയ പ്രശ്‌നങ്ങളെ കുറിച്ചും നേതാക്കൾ ചർച്ച നടത്തും. പരസ്പര താത്പര്യങ്ങൾ നേടിയെടുക്കുന്നതിന് വിവിധ മേഖലകളിൽ ഉഭയകക്ഷി ബന്ധം ഏകീകരിക്കുന്നതിനുള്ള സാധ്യതകളും ചർച്ചാ വിഷയമാകും.

Read Also: കേരളത്തിൽ താമസിക്കുന്നത് 217 പാകിസ്ഥാൻ പൗരന്മാർ, കുടിയേറ്റക്കാർക്കെതിരെ കേസുകളില്ല: സുപ്രീംകോടതിയില്‍ കേരളം

shortlink

Related Articles

Post Your Comments

Related Articles


Back to top button