തിരുവനന്തപുരം: ശ്രീ അവിട്ടം തിരുനാള്‍ ആശുപത്രിയിലെ പീഡിയാട്രിക് കാര്‍ഡിയോളജി വകുപ്പില്‍ ഒഴിവ്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ നവംബര്‍ 30ന് രാവിലെ 11 മണിക്കാണ് ഇന്റര്‍വ്യൂ.
Read Also : ഹലാല്‍ വിവാദം ഉയര്‍ത്തുന്നത് ബോധപൂര്‍വ്വം വര്‍ഗീയത ആളിക്കത്തിക്കാന്‍: രമേശ് ചെന്നിത്തല
അസിസ്റ്റന്റ് പ്രൊഫസര്‍ കാര്‍ഡിയാക്ക് അനസ്തേഷ്യ തസ്തികയിലാണ് ഒഴിവുള്ളത്. ഒരു ഒഴിവാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഡിഎം (കാര്‍ഡിയാക് അനസ്തേഷ്യ) യോഗ്യതയുള്ളവരുടെ അഭാവത്തില്‍ എംഡി/ഡിഎന്‍ബിയും (അനസ്തേഷ്യ) കാര്‍ഡിയാക് അനസ്തേഷ്യയില്‍ പിഡിസിസിയും എംഡി/ഡി എന്‍ ബി( അനസ്തേഷ്യ) അല്ലെങ്കില്‍ ഡിഎ ഉള്ളവരെ പരിഗണിക്കും.
പ്രതിമാസം 70,000 രൂപയാണ് ശമ്പളം. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസയോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ നിശ്ചിത സമയത്ത് ഹാജരാകേണ്ടതാണ്.
Post Your Comments