ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141.55 അടിയായി ഉയര്‍ന്നു. ഇതിനെ തുടര്‍ന്ന് ഡാമിന്റെ രണ്ട് ഷട്ടറുകള്‍ കൂടി ഉയര്‍ത്തി. വൃഷ്ടിപ്രദേശത്ത് കനത്ത മഴ പെയ്തതോടെയാണ് അണക്കെട്ടിലേയ്ക്കുള്ള നീരൊഴുക്കില്‍ വര്‍ദ്ധനവുണ്ടായത്. നിലവില്‍ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകളാണ് ഉയര്‍ത്തിയിട്ടുള്ളത്.
അണക്കെട്ടില്‍ നിന്നും 1200 ഘനയടി ജനമാണ് ഒഴുക്കിവിടുന്നത്. ഇതിനെ തുടര്‍ന്ന് പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇടുക്കിയിലെ മലയോര മേഖലകളില്‍ കനത്ത മഴ തുടരുകയാണ്. ഇതിനാല്‍ കൂടുതല്‍ വെള്ളം ഒഴുക്കിവിടാനുള്ള സാധ്യതയുണ്ട്.
ഈ വര്‍ഷത്തെ ഏറ്റവും ഉര്‍ന്ന ജലനിരപ്പാണ് മുല്ലപ്പെരിയാറില്‍ ഇന്ന് രേഖപ്പെടുത്തിയത്. നിലവിലെ സാഹചര്യത്തില്‍ അണക്കെട്ടില്‍ 142 അടിവരെ വെള്ളം സംഭരിക്കാന്‍ തമിഴ്നാടിന് സാധിക്കും. പക്ഷേ മഴ തുടരുന്ന പശ്ചാത്തലത്തിലാണ് കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്തിയത്.
Post Your Comments