ഗാന്ധിനഗർ : സിംഹത്തിന് ഭക്ഷണമായി പശുവിനെ നൽകിയ സംഭവത്തിൽ 12 പേര്‍ക്കെതിരെ കേസ് സിംഹങ്ങളുടെ പേരില്‍ പ്രസിദ്ധമായ ഗുജറാത്ത് ഗിര്‍ വന്യജീവി സങ്കേതത്തിന്റെ ഭാഗവും സാസന്‍ ഗിര്‍ എന്ന പേരിലും അറിയപ്പെടുന്ന ദേവാലിയ പ്രദേശത്ത് നവംബര്‍ ആദ്യ ആഴ്ചയിലായിരുന്നു വിവാദമായ പ്രദര്‍ശനം നടന്നത്.തൂണില്‍ കെട്ടിയിട്ട പശുവിനെ സിംഹം കടിച്ച് കീറി തിന്നുന്ന പ്രദര്‍ശനം കാണാനായി നിരവധിപ്പേരാണ് സംഭവ സ്ഥലത്ത് എത്തിയിരുന്നത്.
Read Also : ചോറ്-മുട്ട-രണ്ട് ഗ്ലാസ് പാല്‍ അടങ്ങിയ ഉച്ചഭക്ഷണ പദ്ധതിക്ക് ഫണ്ട് നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍
പ്രദര്‍ശനത്തിലെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. കേസ് രജിസ്റ്റര്‍ ചെയ്ത പന്ത്രണ്ട് പേരില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പശുവിനെ സിംഹം ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മാറി ഇരുന്നാണ് കാണികള്‍ കണ്ടത്. വന്യ മൃഗങ്ങളെ ഉള്‍പ്പെടുത്തി ഇത്തരത്തില്‍ പ്രദര്‍ശനം നടത്താന്‍ അനുമതിയില്ലെന്ന് ജുനാഗഡ് ഫോറസ്റ്റ് ഡെപ്യൂട്ടി കണ്‍സര്‍വേറ്ററായ എസ് കെ ബെര്‍വാള്‍ പറഞ്ഞു. വന്യജീവി സംരക്ഷണ നിയമത്തിലെ വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തിട്ടുള്ളത്.
Post Your Comments